സാഹോദര്യത്തിന്റെ രുചിക്കൂട്ടൊരുക്കി വെല്‍കെയര്‍ മെഗാ ഈദ് ലഞ്ച്

WhatsApp Image 2025-06-12 at 10.02.13 PM

മനാമ: പ്രവാസി സമൂഹത്തിനിടയില്‍ സാഹോദര്യവും സൗഹൃദവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ പ്രവാസി വെല്‍ഫെയര്‍ സേവന വിഭാഗമായ വെല്‍കെയര്‍ പ്രവാസി സെന്ററില്‍ സംഘടിപ്പിച്ച വെല്‍കെയര്‍ മെഗാ ഈദ് ലഞ്ച് നാനാ തുറകളിലുള്ള പ്രവാസി സമൂഹത്തിന്റെ വിപുലമായ പങ്കാളിത്തത്തോടെ നടന്നു. ആഘോഷ ദിനങ്ങളോടനുബന്ധിച്ച് ‘ആഘോഷങ്ങള്‍ എല്ലാവരുടേതുമാകട്ടെ’ എന്ന തലക്കെട്ടില്‍ വെല്‍കെയര്‍ മുന്‍വര്‍ഷങ്ങളിലും നടത്തിയ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് സാഹോദര്യ ഈദ് ലഞ്ച് ഒരുക്കിയത്.

പ്രവാസികള്‍ക്കിടയില്‍ സാഹോദര്യവും സൗഹൃദവും ചേര്‍ത്ത് പിടിക്കലും വളര്‍ത്തിയെടുക്കുക എന്നതാണ് വെല്‍കെയര്‍ ഈദ് ലഞ്ചിലൂടെ ലക്ഷ്യമാക്കുന്നത് എന്ന് പ്രവാസി വെല്‍ഫെയര്‍ ജനറല്‍ സെക്രട്ടറി സി.എം മുഹമ്മദലി പറഞ്ഞു. സാമൂഹിക പ്രവര്‍ത്തകരായ അസീല്‍ അബ്ദുറഹ്‌മാന്‍, സാനി പോള്‍, ജമാല്‍ ഇരിങ്ങല്‍, സമീര്‍ ദാര്‍ ശിഫ, സമീര്‍ ഹസന്‍, രാജീവ് വെള്ളിക്കോത്ത്, ഷാനില്‍ അബ്ദുറഹ്‌മാന്‍, റഊഫ് അലിയമ്പത്ത്, ആന്റോ ജോസ്, മുഹ്‌സിന്‍ ആറ്റശേരി, സാബിറ നൗഫല്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

പ്രവാസി വെല്‍ഫെയര്‍ പ്രസിഡന്റ് ബദറുദ്ദീന്‍ പൂവാര്‍ അധ്യക്ഷത വഹിച്ച സാംസ്‌കാരിക സംഗമത്തില്‍ വെല്‍കെയര്‍ കണ്‍വീനര്‍ മുഹമ്മദലി മലപ്പുറം സ്വാഗതവും ഷിജിന ആഷിക് നന്ദിയും പറഞ്ഞു. മജീദ് തണല്‍, മൊയ്തു തിരുവള്ളൂര്‍, ബഷീര്‍ വൈക്കിലശ്ശേരി, ഷാഹുല്‍ വെന്നിയൂര്‍, രാജീവ് നാവായിക്കുളം, അബ്ദുല്ല കുറ്റ്യാടി, അനില്‍ ആറ്റിങ്ങല്‍, മുഹമ്മദ് ഷാജി, സാജിര്‍, ബെന്നി ഇര്‍ഷാദ് കോട്ടയം, റഹീസ് എന്നിവര്‍ വെല്‍കെയര്‍ മെഗാ ഈദ് ലഞ്ചിന് നേതൃത്വം നല്‍കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!