small icons
small icons

ബഹ്റൈന്‍ മാര്‍ത്തോമ്മാ സണ്‍ഡേ സ്‌കൂള്‍ വജ്ര ജൂബിലി സമാപനം

WhatsApp Image 2025-06-12 at 10.05.09 PM

മനാമ: ബഹ്റൈന്‍ മാര്‍ത്തോമ്മാ സണ്‍ഡേ സ്‌കൂളിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപനം സനദ് മാര്‍ത്തോമ്മാ കോംപ്ലക്‌സില്‍ നടന്നു. ഇന്ത്യന്‍ അംബാസിഡര്‍ വിനോദ് കെ ജേക്കബ് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങില്‍ സണ്‍ഡേ സ്‌കൂള്‍ പ്രസിഡന്റ് റവ. ബിജു ജോണ്‍ അദ്ധ്യക്ഷത വഹിക്കുകയും വൈസ് പ്രസിഡന്റ് റവ. സാമുവേല്‍ വര്‍ഗീസ്, സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ഇടവക വികാരി റവ. അനീഷ് സാമുവേല്‍ ജോണ്‍, സി.എസ്.ഐ സൗത്ത് കേരള ഇടവക വികാരി റെവ. അനൂപ് സാം, ഇടവക സെക്രട്ടറി സന്‍സി ചെറിയാന്‍ എന്നിവര്‍ പങ്കെടുത്ത് ആശംസകള്‍ അറിയിച്ചു.

കുട്ടികളുടെ വൈവിധ്യമാര്‍ന്ന നൃത്ത പരിപാടികള്‍, സന്തോഷ് തങ്കച്ചന്‍ സംവിധാനം നിര്‍വഹിച്ച ‘അഗ്‌നിതുല്യനായ അപ്പോസ്തലന്‍’ എന്ന ബൈബിള്‍ നാടകം, സണ്‍ഡേ സ്‌കൂള്‍ ഗായകസംഘം ആലപിച്ച ജൂബിലി ഗാനം, ബാന്‍ഡ് എന്നിവ ചടങ്ങിനെ വര്‍ണാഭമാക്കി. സണ്‍ഡേ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍, ജൂബിലി കണ്‍വീനര്‍ എന്നിവര്‍ യഥാക്രമം സ്വാഗതവും കൃതജ്ഞതയും രേഖപ്പെടുത്തി. ഐശ്വര്യ മേരി ബിനോയ്, കൃപ ആന്‍ ബിനോയ് എന്നിവര്‍ അവതാരകരായിരുന്നു.

മാര്‍തോമ്മാ സഭയുടെ കോട്ടയം കൊച്ചി ഭദ്രാസനാധിപന്‍ റൈറ്റ്. റവ. തോമസ് മാര്‍ തീമോത്തിയോസ് എപ്പിസ്‌കോപ്പ ഉദ്ഘാടനം നിര്‍വഹിച്ച ഒരു വര്‍ഷം നീണ്ടുനിന്ന വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കൊല്ലം ആശ്രയ ചാരിറ്റബിള്‍ സൊസൈറ്റിക്ക് സാമ്പത്തിക സഹായം നല്‍കി. വജ്ര ജൂബിലി പരിപടികളുടെ സുഗമമായ നടത്തിപ്പിനായി സണ്‍ഡേ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ബിജു കെ. നൈനാന്‍, ജൂബിലി കണ്‍വീനര്‍ ജനു ജോണ്‍ വര്‍ഗീസ്, സെക്രട്ടറി അനീഷ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു ജൂബിലി കമ്മിറ്റി രൂപീകരിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

അൽ ഹിലാലിന്റെ ‘ലെറ്റ്‌സ് പെയിന്റ് ബഹ്‌റൈൻ പിങ്ക്’ ക്യാമ്പയിന് സമാപനം; 10 ശാഖകളിലായി സ്തനാർബുദ ബോധവൽക്കരണവും സൗജന്യ പരിശോധനയും നടന്നു; സമാപന ചടങ്ങിൽ ആർട്ട് ലേലത്തിലൂടെ 2,500 ദിനാർ സമാഹരിച്ചു

error: Content is protected !!