മനാമ: പശ്ചിമേഷ്യയില്‍ ഇസ്രായേല്‍-ഇറാന് സംഘര്‍ഷം രൂക്ഷമായിരിക്കെ പൊതുജനത്തോട് ക്രമസമാധാനം നിലനിര്‍ത്തേണ്ടതിന്റെയും സാമൂഹിക ഐക്യം വളര്‍ത്തേണ്ടതിന്റെയും പ്രാധാന്യം ഓര്‍മിപ്പിച്ച് ആഭ്യന്തര മന്ത്രാലയം. പൊതു സുരക്ഷ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്താണ് നിര്‍ദേശം.
രാജ്യത്തെ ആഭ്യന്തര സാഹചര്യങ്ങളെക്കുറിച്ചുള്ള പ്രത്യേക നിര്‍ദേശങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അത് പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.