മനാമ: മേഖലയിലെ സംഘര്‍ഷം കണക്കിലെടുത്ത് ബഹ്റൈന്റെ ഔദ്യോഗിക വിമാന കമ്പനിയായ ഗള്‍ഫ് എയര്‍ ചില സര്‍വീസുകള്‍ റദ്ദാക്കി. ഇറാഖിലെ ബാഗ്ദാദ്, നജാഫ്, ജോര്‍ദാനിലെ അമ്മന്‍ എന്നിവിടങ്ങളിലേക്കും തിരിച്ചും ഷെഡ്യൂള്‍ ചെയ്ത എല്ലാ വിമാനങ്ങളും റദ്ദാക്കി. ജൂണ്‍ 16 വരെയുള്ള വിമാനങ്ങളാണ് റദ്ദാക്കിയതെന്ന് ഗള്‍ഫ് എയര്‍ അറിയിച്ചു.
ഈ സാഹചര്യം മൂലമുണ്ടായ അസൗകര്യത്തില്‍ ഗള്‍ഫ് എയര്‍ ഖേദം പ്രകടിപ്പിക്കുന്നതായി അറിയിച്ചു. റദ്ദാക്കിയ വിമാനങ്ങള്‍ മൂലം ബുദ്ധിമുട്ടുന്ന യാത്രക്കാരെ സഹായിക്കുന്നതിനും താമസസൗകര്യം ഒരുക്കുന്നതിനും തങ്ങളുടെ പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും എയര്‍ലൈന്‍ അറിയിച്ചു.
ഗള്‍ഫ് എയര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ ഗള്‍ഫ് എയറിന്റെ വെബ്സൈറ്റ് gulfair.com വഴിയോ യാത്രക്കാര്‍ക്ക് ഫ്‌ളൈറ്റ് സമയങ്ങള്‍ അറിയാന്‍ കഴിയും.