മനാമ: മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ അവലോകനം ചെയ്യാന്‍ സായുധസേനയുടെ സുപ്രീം കമാന്‍ഡറായ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ സുപ്രീം ഡിഫന്‍സ് കൗണ്‍സിലിലെ നിരവധി അംഗങ്ങളുമായി ചര്‍ച്ച നടത്തി. പ്രാദേശിക സംഭവവികാസങ്ങളും സുരക്ഷക്കും സ്ഥിരതക്കും അവ നല്‍കുന്ന പ്രത്യാഘാതങ്ങളും ചര്‍ച്ചയായി.
സംഭാഷണങ്ങളിലൂടെയും നയതന്ത്ര മാര്‍ഗങ്ങളിലൂടെയും പ്രതിസന്ധികള്‍ പരിഹരിക്കുക, യു.എസ്-ഇറാന്‍ ആണവ ചര്‍ച്ചകള്‍ തുടരുക, മേഖലയിലെ എല്ലാ ജനങ്ങളുടെയും താല്‍പര്യാര്‍ഥം പ്രാദേശിക സംഘര്‍ഷം അവസാനിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയില്‍ വിഷയമായി.
സുപ്രീം ഡിഫന്‍സ് കൗണ്‍സിലില്‍ ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളുടെയും പങ്കിനെയും രാജ്യം സംരക്ഷിക്കുന്നതിലും അതിന്റെ നേട്ടങ്ങള്‍ സംരക്ഷിക്കുന്നതിലും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിലും അവരുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനുള്ള അവരുടെ നിരന്തരമായ സമര്‍പ്പണത്തെയും രാജാവ് പ്രശംസിച്ചു. ഇറാനെ ലക്ഷ്യമിട്ടുള്ള ഇസ്രായേല്‍ ആക്രമണത്തെ ബഹ്റൈന്‍ അപലപിച്ചു.