കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ബഹ്റൈന്‍ എഴുത്തുകാരന്‍ പി ഹരീന്ദ്രനാഥിനെ ആദരിച്ചു

WhatsApp Image 2025-06-16 at 10.04.54 AM

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) ബഹ്റൈന്‍ ശനിയാഴ്ച ബിഎംസി ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ പ്രശസ്ത മലയാള എഴുത്തുകാരനും മുതിര്‍ന്ന അധ്യാപകനുമായ പി ഹരീന്ദ്രനാഥിനെ ആദരിച്ചു. ഇന്ത്യന്‍ പ്രവാസി സമൂഹത്തില്‍ സാംസ്‌കാരികവും ബൗദ്ധികവുമായ ഇടപെടല്‍ വളര്‍ത്തിയെടുക്കുന്നതിനുള്ള കെപിഎഫിന്റെ തുടര്‍ച്ചയായ പ്രതിബദ്ധതയെ അടിവരയിട്ടുകൊണ്ട് ജനറല്‍ സെക്രട്ടറി അരുണ്‍പ്രകാശ് സ്വാഗതം ആശംസിച്ചു.

പ്രസിഡന്റ് സുധീര്‍ തീരുനിലത്ത് നടത്തിയ അധ്യക്ഷ പ്രസംഗത്തില്‍ ഹരീന്ദ്രനാഥിനെ ആദരിക്കുന്നത് കേരളത്തിന്റെ സാഹിത്യ പാരമ്പര്യത്തിന്റെ ആത്മാവിനെ തന്നെ ആദരിക്കലാണെന്ന് വ്യക്തമാക്കി. ഫ്രാന്‍സിസ് കൈത്താരത്ത് (ബിഎംസി ചെയര്‍മാന്‍) വിശിഷ്ടാതിഥിയായി പങ്കെടുത്ത ചടങ്ങില്‍ യുകെ ബാലന്‍ (രക്ഷാധികാരി), സജ്ന ഷനൂബ് (വനിതാ വിഭാഗം കണ്‍വീനര്‍), സുജിത്ത് സോമന്‍ (ട്രഷറര്‍), ബാബു കുഞ്ഞിരാമന്‍, ഇവി രാജീവന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു.

ഹരീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. ‘മഹാത്മാഗാന്ധി കാലവും കര്‍മ്മപര്‍വ്വവും’ എന്ന തന്റെ ഏറ്റവും പുതിയ കൃതി ഗാന്ധിജിയുടെ ജീവിതവും പ്രത്യയശാസ്ത്രത്തിന്റെയും ദാര്‍ശനിക ആഴവും ചരിത്ര പശ്ചാത്തലവും പര്യവേക്ഷണം ചെയ്യുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് കെപിഎഫിന് ഒരു പുസ്തകവും ചടങ്ങില്‍ അദ്ദേഹം സമ്മാനിച്ചു, അനികൈത് ബാലന്‍ ആറാം തരത്തില്‍ പഠിക്കുമ്പോള്‍ രചിച്ച ‘The Magical Stone’ എന്ന പുസ്തകം അദ്ദേഹത്തിന് ഉപഹാരമായി സമ്മാനിച്ചു.

ചടങ്ങില്‍ കെപിഫ് മെമ്പര്‍മാരുടെ കുട്ടികളില്‍ സിബിഎസ്ഇ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെ (ആത്മജ് കൃഷ്ണ- പ്ലസ് ടു, അനികൈത് ബാലന്‍- എസ്എസ്എല്‍സി, സനയ് എസ്. ജയേഷ്- എസ്എസ്എല്‍) അനുമോദിച്ചു. എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍ ഏകോപിപ്പിച്ച ചടങ്ങില്‍ സജിത്ത് വെള്ളികുളങ്ങര മുഖ്യ അവതാരകനായി. വൈസ് പ്രസിഡന്റ് ഷാജി പുതുകുടി നന്ദിയും രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!