മേഖലയിലെ സംഘര്‍ഷം; അടിയന്തര സാഹചര്യം നേരിടാന്‍ ബഹ്റൈന്‍ സജ്ജം

prince

മനാമ: മേഖലയില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ തുടരുന്നതിനാല്‍ ബഹ്റൈനില്‍ അടിയന്തര തയ്യാറെടുപ്പിന് മുന്‍തൂക്കം നല്‍കാന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ കൊട്ടാരത്തില്‍ നടന്ന പ്രതിവാര മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. എല്ലാ സാഹചര്യങ്ങളിലും ജനങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള മെച്ചപ്പെടുത്തിയ സിവില്‍ അടിയന്തര നടപടികളെക്കുറിച്ച് ആഭ്യന്തര മന്ത്രിയും സിവില്‍ ഡിഫന്‍സ് കൗണ്‍സില്‍ മേധാവിയുമായ ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ വിശദീകരിച്ചു.

സജ്ജമാക്കിയ അടിയന്തര തയ്യാറെടുപ്പുകള്‍

1. സിവില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററിനൊപ്പം ദേശീയ സുരക്ഷാ, ഫീല്‍ഡ് റെസ്പോണ്‍സ് യൂണിറ്റുകളുടെ പൂര്‍ണ്ണമായ സജ്ജീകരണം.

2. രാജ്യത്തെ എല്ലാ പ്രവേശന, എക്‌സിറ്റ് പോയിന്റുകളിലും ഭക്ഷണത്തിന്റെയും അവശ്യവസ്തുക്കളുടെയും ശേഖരം.

3. എല്ലാ ഗവര്‍ണറേറ്റുകളിലും മരുന്നുകളുടെ സമഗ്ര ലഭ്യതയും മെഡിക്കല്‍ ടീമുകളുടെ സേവനവും.

4. ആവശ്യമായ വൈദ്യുതി, ജലവിതരണം. ഏതെങ്കിലും തടസ്സങ്ങള്‍ നേരിട്ടാല്‍ പരിഹരിക്കാന്‍ അടിയന്തര സംവിധാനങ്ങള്‍.

5. 33 ഷെല്‍ട്ടറുകള്‍ സജ്ജമാണ്. ആവശ്യമെങ്കില്‍ അവ സജീവമാക്കും.

6. വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചതിനാല്‍ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ബഹ്റൈന്‍ പൗരന്മാരെ സഹായിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങള്‍.

7. ദേശീയ ജാഗ്രതാ സംവിധാനങ്ങള്‍ക്കൊപ്പം വ്യോമ സുരക്ഷാ നിരീക്ഷണം തുടരുന്നു.

8. അടിയന്തര ആശയവിനിമയങ്ങളെ പിന്തുണയ്ക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഉയര്‍ന്ന ശേഷിയുള്ള ടെലികോം ഉപകരണങ്ങള്‍.

9. പൊതുജനാരോഗ്യവും പരിസ്ഥിതി സുരക്ഷയും ഉറപ്പാക്കാന്‍ റേഡിയേഷന്‍ നിരീക്ഷിക്കാനും അടിയന്തര പ്രതികരണ പ്രോട്ടോക്കോളുകളും നിലവിലുണ്ട്.

അതേസമയം, പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും അവശ്യ സേവനങ്ങളള്‍ ലഭ്യമാക്കാനും ബഹ്റൈന്‍ പൂര്‍ണ്ണമായും സജ്ജമാണെന്നും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും മന്ത്രിസഭ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഉറപ്പ് നല്‍കി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!