മനാമ: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിന്റെ പോസ്റ്റര്‍ പ്രകാശനം ഇടുക്കി എംപിയും യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ സംസ്ഥാന പ്രസിഡന്റുമായ ഡീന്‍ കുര്യക്കോസ് നിര്‍വ്വഹിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അലക്‌സ് മഠത്തില്‍ അദ്ധ്യക്ഷത വഹിച്ചു.
തിരുവല്ല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍, ഒഐസിസി ഗ്ലോബല്‍ കമ്മറ്റിയംഗം ബിനു കുന്നന്താനം, ഒഐസിസി ബഹ്റൈന്‍ ആകിടിംഗ് പ്രസിഡന്റ് ജവാദ് വക്കം, നാഷണല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറിമാരായ, മനു മാത്യു, സയ്യിദ് എംസ്, വൈസ് പ്രസിഡന്റുമാരായ അഡ്വ. ഷാജി ശാമുവേല്‍, സിന്‍സണ്‍ പുലിക്കോട്ടില്‍, സെക്രട്ടറിമാരായ റോബി ജോര്‍ജ്, ബിജു എം ഡാനിയേല്‍, ഐവൈസി ചെയര്‍മാന്‍ നിസ്സാര്‍ കുന്നംകുളത്തില്‍, ചന്ദ്രന്‍ വളയം, തോമസ്സ് ജോണ്‍, ജില്ലാ ഭാരാവാഹികളായ ജോണ്‍സണ്‍ ടി തോമസ്സ്, ബിനു മാമ്മന്‍, ഈപ്പന്‍ തിരുവല്ല, സിബി അടൂര്‍ എന്നിവര്‍ സംസാരിച്ചു. റോബിന്‍ ജോര്‍ജ് സ്വാഗതവും അനു തോമസ്സ് ജോണ്‍ നന്ദിയും പറഞ്ഞു.