പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ പീഡിപ്പിച്ചു; പ്രതിയെ വിചാരണക്കായി കൈമാറി

20250617121521bppb

മനാമ: പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ ദുരുപയോഗം ചെയ്തതിന് പുനരധിവാസ കേന്ദ്രത്തിലെ ജീവനക്കാരനെ വിചാരണക്കായി കൈമാറി. ഫാമിലി ആന്‍ഡ് ചൈല്‍ഡ് പ്രോസിക്യൂഷന്റെ റിപ്പോര്‍ട്ട് പ്രകാരം, സാമൂഹിക വികസന മന്ത്രാലയമാണ് അറബ് പൗരനായ പ്രതിക്കെതിരെ നിയമനടപടി സ്വീകരിച്ചത്.

അന്വേഷത്തില്‍ ഇയാള്‍ കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായി കണ്ടെത്തി. മന്ത്രാലയത്തിലെ ജുഡീഷ്യല്‍ ഓഫീസറില്‍ നിന്നും കേന്ദ്രത്തിന്റെ ജനറല്‍ മാനേജരില്‍ നിന്നും സാക്ഷി മൊഴികള്‍ എടുക്കുകയും ചെയ്തിരുന്നു. കൂടാതെ പ്രതി കുട്ടികളോട് മോശമായി പെരുമാറുന്ന ദൃശ്യങ്ങളും പരിശോധിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!