മനാമ: സ്വകാര്യ വ്യോമയാന മേഖല ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് പുതിയ ധാരണാപത്രത്തില്‍ ഒപ്പുവച്ച് ബഹ്‌റൈന്‍. പാരീസില്‍ നടക്കുന്ന രാജ്യാന്തര എയര്‍ ഷോയോട് അനുബന്ധിച്ച് ബഹ്‌റൈന്‍ ആസ്ഥാനമാക്കിയുള്ള ബിസിനസ് ജെറ്റ് ഓപ്പറേറ്റര്‍മാരായ വാലോ ഏവിയേഷനുമായാണ് ധാരണാപത്രം ഒപ്പുവച്ചത്.
ബഹ്‌റൈന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സ്വകാര്യ ജെറ്റുകള്‍ക്കായി പ്രത്യേക മെയിന്റനന്‍സ്, ഗ്രൗണ്ട് സവേന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് കരാര്‍. ബഹ്‌റൈന്‍ ഗതാഗത, ടെലികമ്യൂണിക്കേഷന്‍ മന്ത്രി ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫയുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവച്ചത്.
കരാര്‍ പ്രകാരം വാലോ ഏവിയേഷന്‍ കമ്പനി ബഹ്‌റൈന്‍ വിമാനത്താവളത്തിനുള്ളില്‍ 6,000 ചതുരശ്രമീറ്റര്‍ സ്ഥലത്ത് വിഐപി, സ്വകാര്യ ജറ്റുകളുടെ അറ്റകുറ്റപണികള്‍ക്കും സേവനങ്ങള്‍ക്കും മാത്രമായി വിമാനശാല നിര്‍മിക്കും. മേഖലയിലെ സ്വകാര്യ വ്യോമയാന മേഖലയുടെ പ്രധാന കേന്ദ്രമായി ബഹ്‌റൈനെ ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി വിശദമാക്കി.