മനാമ: ബഹ്റൈന്‍ വ്യോമപാത അടക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് അമേരിക്കന്‍ പൗരന്മാര്ക്ക് നല്കി യുഎസ് എംബസി. മുന്നറിയിപ്പില്ലാതെ ഷോര്‍ട്ട് നോട്ടീസില്‍ വ്യോമ പാത അടച്ചേക്കാനുള്ള സാധ്യത ഉണ്ടെന്നും അതുകൊണ്ട് തന്നെ ഔദ്യോഗിക നിര്‍ദേശങ്ങള്‍ കൃത്യമായി പിന്തുടരണമെന്നുമാണ് നിര്‍ദേശം.
ഫ്ളൈറ്റുകള്‍ റദ്ദാക്കാനും യാത്രാ അസൗകര്യങ്ങളുണ്ടാകാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിലുണ്ട്. അതേസമയം, എംബസി ജീവനക്കാരുടെ എണ്ണത്തിലും പ്രവര്‍ത്തനങ്ങള്‍ക്കും മാറ്റമില്ല. കോണ്‍സുലാര്‍ സേവനങ്ങള്‍ സാധാരണപോലെ തുടരും.