മനാമ: ഭാര്യയെ ഡംബെല്‍ ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ച് രണ്ട് താടിയെല്ലുകളും ഒമ്പത് പല്ലുകളും തകര്‍ത്ത യുവാവിന് ഏഴ് വര്‍ഷം തടവ് ശിക്ഷ. 34 കാരനും തൊഴില്‍രഹിതനുമായ ബഹ്റൈനി കുറ്റക്കാരനാണെന്ന് ഹൈ ക്രിമിനല്‍ കോടതി ഇന്നലെയാണ് വിധിച്ചത്. ഇയാള്‍ മയക്കുമരുന്നിന് അടിമയായിരുന്നു.
മെത്താംഫെറ്റാമൈന്‍ കൈവശം വച്ചതിനും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. അതേസമയം, പ്രതി നഷ്ടപരിഹാരം നല്‍കണമെന്ന സിവില്‍ കോടതിയില്‍ ഭാര്യ നല്കിയ അഭ്യര്‍ത്ഥന ജഡ്ജിമാര്‍ അംഗീകരിച്ചു.