മനാമ: ബഹ്റൈനിലെ പ്രവാസി കലാ പ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കുന്ന ‘ദ റെഡ് ബലൂണ്‍’ ഷോര്‍ട് ഫിലിമിന്റെ ആദ്യ പ്രദര്‍ശനം ഈ മാസം 20 ന് ദാന മാള്‍ എപ്പിക്സ് സിനിമയില്‍ നടത്തും. കുട്ടിസാറ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ അണിയിച്ചൊരുക്കുന്ന ഈ ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത് വികാസ് സൂര്യയും ലിജിന്‍ പോയിലും ചേര്‍ന്നാണ്. സസ്പെന്‍സ് ത്രില്ലറായ ദ റെഡ് ബലൂണ്‍ ബഹ്റൈനില്‍ ആണ് ചിത്രീകരിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
പ്രീയ ലിജിന്‍ ആണ് പ്രൊഡ്യൂസര്‍. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഷാജി പുതുക്കുടി, ഷംന വികാസ്. സാദിഖ്, കുട്ടി സാറ, ധനേഷ്, ജോസ്ന, ബിസ്റ്റിന്, പ്രശോബ്, സിംല, രമ്യ ബിനോജ്, ജെന്സണ്, ജെസ്സി, ദീപക് തണല്‍, സൂര്യദേവ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഈ ചിത്രത്തിന്റെ ടെക്നിക്കല്‍ സൈഡില്‍ വര്‍ക്ക് ചെയ്തവരെല്ലാം സിനിമ ഫീല്‍ഡില്‍ ഉള്ളവര്‍ ആയതിനാല്‍ ബഹ്റൈനിലെ കലാ പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്.