ഐവൈസിസി യൂത്ത് ഫെസ്റ്റ് 2025; യൂത്ത് അലര്‍ട്ട് രണ്ടാം ഘട്ടം സമാപിച്ചു

WhatsApp Image 2025-06-21 at 11.57.30 PM

മനാമ: സമൂഹത്തില്‍ വ്യാപകമാകുന്ന ലഹരികള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഐവൈസിസി ബഹ്റൈന്‍ നടത്തുന്ന യൂത്ത് അലര്‍ട്ട് പരിപാടിയുടെ രണ്ടാം ഘട്ടം സമാപിച്ചു. ജൂണ്‍ 27 ന് ബഹ്റൈന്‍ കേരളീയ സമാജത്തില്‍ നടക്കുന്ന ഐവൈസിസി യൂത്ത് ഫെസ്റ്റ് 2025 പ്രചാരണ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കെപിസിസി കലാ സാംസ്‌കാരിക വിഭാഗമായ സംസ്‌കാര സാഹിതിയുടെ ലഹരി വിരുദ്ധ നാടകം ‘തണല്‍’ വിദേശ രാജ്യത്ത് ഐവൈസിസിയാണ് ആദ്യമായി അവതരിപ്പിക്കുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്.

സംഘടനയുടെ 9 ഏരിയ കമ്മിറ്റികളെ 3 മേഖലകള്‍ ആക്കി തിരിച്ചുകൊണ്ട് നടത്തുന്ന യൂത്ത് അലര്‍ട്ടിന്റെ രണ്ടാമത്തെ സ്വീകരണ പരിപാടി സല്‍മാബാദ് അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ ഹാളില്‍ വെച്ച് നടന്നു. ഹമദ് ടൗണ്‍, റിഫ, ട്യൂബ്ലി- സല്‍മാബാദ് എന്നി ഏരിയകളുടെ നേതൃത്വത്തിലാണ് രണ്ടാം ഘട്ട പരിപാടി നടന്നത്. ജാഥ സമ്മേളനം ബഹ്റൈനിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ രാജീവ് വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു.

ജാഥ ക്യാപ്റ്റന്‍ ബേസില്‍ നെല്ലിമറ്റവും, ആദ്യ ഘട്ട പരിപാടി സംഘടിപ്പിച്ച ഏരിയകളായ ഹിദ്ദ്- അറാദ്, മുഹറഖ്, ഗുദൈബിയ എന്നി ഏരിയകളിലെ ഭാരവാഹികളും ചേര്‍ന്ന് പതാക രണ്ടാംഘട്ട ഏരിയ ഭാരവാഹികള്‍ക്ക് കൈമാറി തുടക്കം കുറിച്ചു. ‘തണല്‍’ നാടകത്തിന്റെ അവതരണവും ഉണ്ടായിരുന്നു. ഹമദ് ടൗണ്‍ ഏരിയ പ്രസിഡന്റ് വിജയന്‍ ടിപിയുടെ അധ്യക്ഷതയില്‍ നടന്ന ജാഥയുള്‍പ്പെടെയുള്ള പരിപാടിക്ക് ട്യൂബ്ലി- സല്‍മാബാദ് ഏരിയ പ്രസിഡന്റ് നവീന്‍ ചന്ദ്രന്‍ സ്വാഗതം ആശംസിച്ചു.

ഐവൈസിസി ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ്, യൂത്ത് ഫെസ്റ്റ് 2025 ജനറല്‍ കണ്‍വീനര്‍ ജിതിന്‍ പരിയാരം, ഐവൈസിസി ദേശീയ ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെന്‍സി ഗനിയുഡ്, വൈസ് പ്രസിഡന്റ് അനസ് റഹിം, പ്രോഗ്രാം കണ്‍വീനര്‍ ഫാസില്‍ വട്ടോളി സംസാരിച്ചു. ഐവൈസിസി വനിത വേദി കണ്‍വീനര്‍ മുബീന മന്‍ഷീര്‍ സന്നിഹിതര്‍ ആയിരുന്നു. ട്യൂബ്ലി-സല്‍മാബാദ് ഏരിയ സെക്രട്ടറി ഷാഫി വയനാട് നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!