മനാമ: ദിലീപ് ഫാന്‍സ് ബഹ്റൈന്‍ അല്‍ഹിലാല്‍ ഹോസ്പിറ്റല്‍ മനാമയുമായി സഹകരിച്ച് സംഘടിപ്പിച്ച മൂന്നാമത് സൗജന്യ മെഡിക്കല്‍ക്യാമ്പ് വിജയമായി. മുന്നൂറ്റി അന്‍പതോളം പേര്‍ ഓണ്‍ ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്ത ക്യാമ്പില്‍ 286 ആളുകള്‍ പങ്കെടുത്തു. ക്യാമ്പില്‍ ബ്ലഡ് ഷുഗര്‍, ടോട്ടല്‍ കൊളസ്‌ട്രോള്‍, കിഡ്‌നി സ്‌ക്രീനിംഗ്, യൂറിക് ആസിഡ് ടെസ്റ്റുകള്‍ ഉള്‍പ്പെടുത്തിയിരുന്നു. കൂടാതെ ക്യാമ്പില്‍ പങ്കെടുത്ത എല്ലാവര്‍ക്കും രണ്ടാഴ്ച സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ സൗജന്യമായി കാണാനുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു.
മെഡിക്കല്‍ ക്യാമ്പ് ബഹ്റൈനിലെ സാമൂഹ്യ പ്രവര്‍ത്തകനും ഹൃസ്വ സിനിമകളുടെ സംവിധായകനും ക്ലിനിക്കല്‍ കൗണ്‍സിലര്‍കൂടിയായ മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു. ബഹ്റൈനിലെ സാമൂഹിക പ്രവര്‍ത്തകന്‍ അമല്‍ദേവ് മുഖ്യ അതിഥി ആയിരുന്നു.
മെഡിക്കല്‍ ക്യാമ്പിന് ദിലീപ് ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് റസാഖ് ബാബു, സെക്രട്ടറി പ്രശോബ് ധര്‍മ്മന്‍, സോഷ്യല്‍ മീഡിയ കണ്‍വീനര്‍ ഷംസീര്‍ വടകര അല്‍ഹിലാല്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ആസിഫ്, മാര്‍ക്കറ്റിംഗ് ഹെഡ് ഉണ്ണികൃഷ്ണന്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് കിഷോര്‍ എന്നിവരുടെ നേതൃത്വത്തില്‍ ദിലീപ് ഫാന്‍സ് ബഹ്റൈന്‍ കമ്മിറ്റി അംഗങ്ങളായ മന്‍സൂര്‍ തൃശൂര്‍, ഡെയ്ല്‍ ജോസ്, ഷഹിന്‍, ആല്‍ബിന്‍, ജയന്‍ ജോര്‍ജ്, രഞ്ജിത്ത് കുരുവിള, പ്രീജിത്ത് പ്രേമന്‍, ഷാഫി വയനാട്, വിഷ്ണു, ഹോസ്പിറ്റല്‍ സ്റ്റാഫ് അംഗങ്ങളായ സിജോ, അല്‍ഫി, ജോസ്നി, ദിവ്യ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.