പുതുപ്പണം ബഹ്റൈന്‍ പ്രവാസി കൂട്ടായ്മയുടെ എക്‌സിക്യൂട്ടീവ് അംഗത്തിന് യാത്രയയപ്പ് നല്‍കി

WhatsApp Image 2025-06-23 at 2.35.58 AM

മനാമ: പുതുപ്പണം ബഹ്റൈന്‍ പ്രവാസി കൂട്ടായ്മയുടെ എക്‌സിക്യൂട്ടീവ് അംഗം അമര്‍ജിത്തിന് യാത്ര അയപ്പ് നല്‍കി. ചടങ്ങില്‍ രക്ഷാധികാരി അംഗം രഖില്‍ രവീന്ദ്രന്‍, പ്രസിഡന്റ് വിന്‍സെന്റ്, സെക്രട്ടറി വിന്‍സെന്റ് ഒപ്പം മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു.

ബഹ്റൈന്‍ പ്രവാസ ലോകത്ത് ആരോഗ്യ മേഖലയില്‍ അമര്‍ജിത്തിന്റെ സുസ്തീര്‍ഹമായ സേവനം പുതുപ്പണം കൂട്ടായ്മയ്ക്കും ബഹ്റൈന്‍ പ്രവാസികള്‍ക്കും വളരെ ആശ്യാസം നല്‍കിയിരുന്നു. കോവിഡ് സമയം മുതല്‍ സല്‍മാനിയ ഹോസ്പിറ്റല്‍ അഡ്മിറ്റ് ചെയ്യുന്ന ഏതൊരു പ്രവാസിക്കും അദ്ദേഹം സാന്ത്വനമായിരുന്നു.

നിങ്ങളുടെ സമര്‍പ്പണ ബോധം, സംഭാവന എന്നും ഞങ്ങള്‍ ഓര്‍ക്കും എന്നും ചടങ്ങില്‍ പങ്കെടുത്ത അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. എവിടെയായാലും കരുതലിന്റെയും കാരുണ്യത്തിന്റെയും കരങ്ങള്‍ക്ക് നിങ്ങള്‍ എന്നും കരുത്തേകും എന്നതിലും സന്തോഷമാണ് എന്നും കമ്മിറ്റി ചടങ്ങില്‍ പ്രതിബാധിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!