ബഹ്‌റൈനിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ‘ഓർത്തഡോക്‌സി ബഹ്‌റിൻ’ അനുമോദിച്ചു

മനാമ: ബഹറിനിലെ വിവിധ സ്കൂളുകളിൽ നിന്നും പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസ്സിലും ഉന്നത വിജയം കരസ്ഥമാക്കിയ ഓർത്തഡോക്സ് വിശ്വാസികളായ വിദ്യാർത്ഥികളെ ബഹ്‌റൈനിലെ ഒരുപറ്റം ഓർത്തഡോക്സ് വിശ്വാസികളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന “ഓർത്തഡോക്‌സി ബഹ്‌റിൻ” എന്ന കൂട്ടായ്മ ആദരിച്ചു. സിംസ് ആഡിറ്റോറിയത്തില്‍ വെച്ച് മെയ് 31ന് നടന്ന അനുമോദന സമ്മേളനത്തിൽ വിദ്യാർത്ഥികളും രക്ഷാകർത്താക്കളും അധ്യാപകരും ഉൾപ്പെടെ അനേകം വിശ്വാസികൾ സംബന്ധിച്ചു.

ബഹ്‌റൈനിലെ പ്രശസ്ത സ്കൂളുകളായ ഇന്ത്യൻ സ്കൂൾ, ന്യൂ ഇന്ത്യൻ സ്കൂൾ, ഏഷ്യൻ സ്കൂൾ, ന്യൂ മില്ലേനിയം സ്കൂൾ എന്നിവിടങ്ങളിൽ നിന്നായി 90% ൽ കൂടുതൽ മാർക്ക് കരസ്ഥമാക്കിയ ഓർത്തഡോക്സ് വിശ്വാസികളായ 27 വിദ്യാർത്ഥികളെ ബഹറിനിലെ ഓർത്തഡോൿസ് വിശ്വാസ സമൂഹത്തിൽപെട്ട അധ്യാപകർ അവാർഡ് നൽകി ആദരിച്ചു.

ശ്രീ. ഡാനിയേൽ ജോർജ്ന്റെ പ്രാർത്ഥനയോടെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ശ്രീ. ബിനു എം. ഈപ്പന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിന്‌ പ്രോഗ്രാം ജനറൽ കൺവീനർ ശ്രീ. സിജു ജോർജ് സ്വാഗതം ആശംസിച്ചു. ബഹ്‌റൈനിലെ പ്രശസ്ത മാധ്യമ പ്രവര്‍ത്തകനായ ശ്രീ. സോമന്‍ ബേബി ചടങ്ങ് ഉദ്‌ഘാടനംചെയ്തു. ചിട്ടയായ ജീവിത രീതിയും,ദൈവ വിശ്വാസവും, മാതാപിതാക്കളെ തങ്ങളുടെ മാതൃകകളാക്കുകയും ചെയുന്ന കുട്ടികൾക്ക് ഉന്നത വിജയം സുനിശ്ചിതമാണെന്നു ഉദ്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം ഓർമിപ്പിച്ചു. ശ്രി. വി. ഒ. മാത്യൂ, ശ്രി. എ. ഒ. ജോണി, ശ്രി. ലെനി പി മാത്യു, അഡ്വ. ബിനു മണ്ണില്‍ എന്നിവർ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. ശ്രീ. സിബി ഉമ്മന്‍ സെഖറിയ യോഗം നിയന്ത്രിച്ചു. യോഗത്തിലേക്ക് കടന്നു വന്ന ഏവർക്കും ശ്രീ. അജു റ്റി. കോശി നന്ദി പ്രകാശിപ്പിച്ചു. ശ്രീ. ഏബ്രഹാം ജോര്‍ജ്ജിന്റ് നേതൃത്വത്തിൽ നടന്ന സമാപന പ്രാർത്ഥനയോടെ യോഗ നടപടികൾ സമംഗളം പര്യവസാനിച്ചു.