കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷൻ ‘ഈദ് മൽഹാർ 2019’ സംഘടിപ്പിച്ചു

കണ്ണൂർ ജില്ലാ പ്രവാസി അസ്സോസ്സിയേഷന്റെ ഈദ് മൽഹാർ 2019 വ്യാഴാഴ്ച വൈകുന്നേരം (6.6.2019) അദ്ലിയയിലെ ബാങ്ങ് സാങ്ങ് തായ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പ്രവാസി കമ്മീഷൻ അംഗം ശ്രീ സുബൈർ കണ്ണൂർ, പ്രമുഖ മാധ്യമ പ്രവർത്തകൻ ശ്രീ പ്രദീപ് പുറവങ്കര എന്നിവർ മുഖ്യ അതിഥികളായ ചടങ്ങിൽ അസ്സോസ്സിയേഷൻ പ്രസിഡന്റ് റിതിൻ രാജ് അദ്ധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി സൂരജ് നമ്പ്യാർ എല്ലാവരെയും സ്വാഗതം ചെയ്തു. അസ്സോസ്സിയേഷന്റെ മുൻകാല സാരഥികളെ ഈ ചടങ്ങിൽ വെച്ച് ആദരിച്ചു. കുട്ടികൾക്കായി കിഡ്സ് ക്ലബ്ബ് രൂപീകരിച്ചു. കിഡ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ ഒപ്പനയും വിവിധ കലാപരിപാടികളുംഅവതരിപ്പിച്ചു.

സിംഗേർസ് ക്ലബ്ബ് അംഗങ്ങൾ ഗാനങ്ങൾ ആലപിച്ചു. പ്ലസ് 2, പത്താംതരം പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച മെമ്പർമാരുടെ കുട്ടികൾക്ക് മൊമെന്റൊ നൽകി അനുമോദിച്ചു. അസ്സോസ്സിയേഷൻ ഭാരവാഹികളും, ലേഡീസ് കോർ കമ്മറ്റിയും പരിപാടികൾക്ക് നേതൃത്വം നൽകി.അസിസ്റ്റൻറ് ജനറൽ സെക്രട്ടറി സുനേഷ് നന്ദി രേഖപ്പെടുത്തി.