മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന ഓണാഘോഷമായ ‘ശ്രാവണം 2025’ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ജൂണ്‍ 28 ശനിയാഴ്ച വൈകുന്നേരം 7.30ന് വിവിധ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, ശ്രാവണം ജനറല്‍ കണ്‍വീനര്‍ വര്‍ഗീസ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു.
കേരളത്തിന്റെ സാംസ്‌കാരിക തനിമയും ഓണാഘോഷത്തിന്റെ മൂല്യവും ഉള്‍ക്കൊള്ളുന്ന വിവിധ പരിപാടികളിലൂടെ ബഹ്റൈന്‍ മലയാളികളുടെ ഓണാഘോഷത്തെ ഇത്തവണയും ബഹ്റൈന്‍ കേരളീയ സമാജം അവിസ്മരണീയമാക്കുന്നതിന് ആവശ്യമുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയതായി സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ള പറഞ്ഞു.
പിള്ളേരോണം, രുചി മേള, ഘോഷയാത്ര, ഓണസദ്യ, വിവിധ കലാകായിക മത്സരങ്ങള്‍, കേരളത്തിലെ പ്രമുഖ ബാന്റുകളുടെ സംഗീത വിരുന്നുകള്‍ തുടങ്ങി നിരവധി പരിപാടികളാണ് മലയാളികള്‍ക്കായി സംഘടിപ്പിക്കുന്നത്. ശ്രാവണം ഓണാഘോഷ കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനത്തിനും തുടര്‍ന്നുള്ള വിവിധ പരിപാടികളിലും മുഴുവന്‍ ബഹ്റൈന്‍ മലയാളികളുടെയും സഹകരണം ഉണ്ടാവണമെന്നും ബഹ്റൈന്‍ കേരളീയ സമാജം ശ്രാവണം ഓണാഘോഷ കമ്മിറ്റി പത്രക്കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു.