മനാമ: ഈ വര്‍ഷത്തെ സിബിഎസ്ഇ സ്‌കൂള്‍ ക്ലസ്റ്റര്‍ ചെസ് ടൂര്‍ണന്റില്‍ ഇന്ത്യന്‍ സ്‌കൂള്‍ മികച്ച നേട്ടം കൈവരിച്ചു. അണ്ടര്‍-14 വിഭാഗത്തില്‍ ഗേള്‍സ് ടീം ചാമ്പ്യന്മാരായി. ടീമില്‍ ശാസ്തിഗ ബാലമുരുകന്‍, ജാനറ്റ് ജോര്‍ജ്, ധ്രുവി പാണിഗ്രഹി, സഞ്ജന സെല്‍വരാജ് എന്നിവര്‍ ഉള്‍പ്പെടുന്നു. അണ്ടര്‍-19 ഗേള്‍സ് വിഭാഗത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ റണ്ണര്‍-അപ്പ് സ്ഥാനം നേടി. റിച്ച ആന്‍ ബിജു, ദീപ്ശിഖാ കിഷോര്‍, ഉമ ഈശ്വരി, ജെറുഷ എലിസബത്ത് എന്നിവരായിരുന്നു ടീമിലെ അംഗങ്ങള്‍.
അണ്ടര്‍-14 ആണ്‍കുട്ടികളുടെ ടീമും മികച്ച പ്രകടനത്തോടെ റണ്ണര്‍-അപ്പ് കിരീടം നേടി. പ്രണവ് സന്തോഷ്, കാശിനാഥ് കെ. സില്‍ജിത്ത്, പരമേഷ് സുരേഷ്, അതരാവ് ജഗ്താപ് എന്നിവരായിരുന്നു ടീം അംഗങ്ങള്‍. സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യന്‍, വൈസ് ചെയര്‍മാനും സ്‌പോര്‍ട്‌സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസല്‍, ഭരണസമിതി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ വിആര്‍ പളനിസ്വാമി, കായിക വകുപ്പ് മേധാവി ശ്രീധര്‍ ശിവ എസ് എന്നിവര്‍ ജേതാക്കളെയും പരിശീലകനായ സൈക്കത്ത് സര്‍ക്കാരിനെയും അഭിനന്ദിച്ചു.