മനാമ: ബഹ്റൈന്‍ പ്രതിഭ മനാമ മേഖല കമ്മറ്റിക്ക് കീഴിലെ മനാമ യൂണിറ്റ് ടഗ് ഓഫ് വാര് അസോസിയേഷനുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന വടംവലി മത്സരം നാളെ സിഞ്ച് അല്‍ അഹലി ക്ലബ് ഗ്രൗണ്ടില്‍ നടക്കും. വെള്ളിയാഴ്ച വൈകുന്നേരം നാല് മണി മുതല്‍ നടക്കുന്ന മത്സരത്തില്‍ ബഹ്റൈനിലെ പതിനൊന്ന് ടീമുകള്‍ മാറ്റുരക്കും.
ഒപ്പം വനിത ടീമുകള്‍ അണിനിരക്കുന്ന സൗഹൃദ മത്സരവും ഉണ്ടാകും എന്ന് സംഘാടകര്‍ അറിയിച്ചു. മുഴുവന്‍ കായിക പ്രേമികളെയും മത്സരങ്ങള്‍ വീക്ഷിക്കാന്‍ സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി ഭാരവാഹികള്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.