മനാമ: പശ്ചിമേഷ്യയില്‍ ഈയിടെ ഉണ്ടായ പ്രത്യേക സാഹചര്യത്തില്‍ യൂത്ത് ഫെസ്റ്റ് ക്രമീകരങ്ങളില്‍ കാലതാമസം നേരിട്ടതിന്റെ അടിസ്ഥാനത്തില്‍ യുവഗായകന് ഹനാന് ഷാ, ഡോ. മാത്യു കുഴല്നാടന് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന ഐവൈസിസി ബഹ്റൈന്‍ യൂത്ത് ഫെസ്റ്റ് 2025 ജൂണ്‍ 27 ല്‍ നിന്നും മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.
മാറിവരുന്ന സാഹചര്യത്തില്‍ ഏറ്റവും അടുത്ത ദിവസം തന്നെ പരിപാടി നടക്കുമെന്ന് ഐവൈസിസി ബഹ്റൈന്‍ ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ്, ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെന്‍സി ഗനിയുഡ്, യൂത്ത് ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ ജിതിന് പരിയാരം എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.