മനാമ: ബഹ്റൈന്‍ സമ്മര്‍ ടോയ് ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിനുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് വില്പന ആരംഭിച്ചതായി ബഹ്റൈന്‍ ടൂറിസം ആന്‍ഡ് എക്സിബിഷന്‍സ് അതോറിറ്റി (ബിടിഇഎ) അറിയിച്ചു. https://bahrain-toy-festival.platinumlist.net എന്ന ലിങ്ക് വഴി പ്ലാറ്റിനംലിസ്റ്റില്‍ നിന്ന് ടിക്കറ്റുകള്‍ വാങ്ങാം.
പൊതു പ്രവേശന ടിക്കറ്റുകള്‍ക്ക് മൂന്ന് ബഹ്റൈനി ദിനാറും ഫാസ്റ്റ് എന്‍ട്രി ഓപ്ഷന് ആറ് ദിനാറുമാണ് വില. അഞ്ച് പേര്‍ക്കുള്ള 12 ദിനാറിന്റെ ഫാമിലി പാക്കേജും ലഭ്യമാണ്. ജൂലൈ ഒന്നു മുതല്‍ ആഗസ്റ്റ് അഞ്ചു വരെയാണ് സമ്മര്‍ ടോയ് ഫെസ്റ്റിവല്‍ നടക്കുക.