മനാമ: നിരോധന സമയത്ത് നിയമവിരുദ്ധമായി 210 കിലോഗ്രാം ചെമ്മീന്‍ പിടിച്ച 26 വയസ്സുള്ള യുവാവിനെ അറസ്റ്റ് ചെയ്തു. ബോട്ടം ട്രോളിംഗ് വലകള്‍ (പ്രാദേശികമായി കുഫ എന്നറിയപ്പെടുന്നു) ഉപയോഗിച്ചാണ് ചെമ്മീന്‍ പിടികൂടിയത്. കൂടാതെ, ബോട്ടം ട്രോളിംഗ് (കറാഫ്) ഉപയോഗിച്ച് പിടിച്ച 47 കിലോഗ്രാം റാബിറ്റ് ഫിഷും (സാഫി) കണ്ടെത്തി. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമ നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.