ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചു

New Project (17)

 

മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ മാസാവസാന വെള്ളിയാഴ്ച ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചു. ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കുര്യന്‍ ജേക്കബ് അധ്യക്ഷത വഹിച്ചു. ഓപ്പണ്‍ ഹൗസില്‍ എംബസിയുടെ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ആന്‍ഡ് കോണ്‍സുലാര്‍ ടീമും അഭിഭാഷകരുടെ പാനലും സന്നിഹിതരായിരുന്നു. ഇംഗ്ലിഷ്, ഹിന്ദി, തമിഴ്, മലയാളം എന്നീ ഭാഷകളിലായി നടത്തിയ ഓപ്പണ്‍ ഹൗസില്‍ 40 ല്‍ അധികം ഇന്ത്യന്‍ പൗരന്മാര്‍ പങ്കെടുത്തു.

സമീപകാല സാഹചര്യത്തില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പെരുമാറ്റത്തെ അംബാസഡര്‍ അഭിനന്ദിച്ചു. ഇന്ത്യന്‍ സമൂഹത്തെ സഹായിക്കുന്നതില്‍ ബഹ്റൈന്‍ സര്‍ക്കാര്‍ അധികാരികള്‍ നല്‍കിയ തുടര്‍ച്ചയായ പിന്തുണയ്ക്കും സഹകരണത്തിനും അംബാസഡര്‍ നന്ദിയും അറിയിച്ചു. അന്താരാഷ്ട്ര യോഗ ദിനാഘോഷത്തില്‍ സജീവമായി പങ്കെടുത്തവര്‍ക്കും നന്ദി അറിയിച്ചു.

ടൂര്‍, ട്രാവല്‍ കമ്പനികളുടെ വ്യാജ തട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ ഇന്ത്യന്‍ പൗരന്മാര്‍ എംബസിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അത്തരം പാക്കേജുകള്‍ സബ്സ്‌ക്രൈബ് ചെയ്യുന്നതിനും പണമടയ്ക്കുന്നതിനും മുമ്പ് കമ്പനികളുടെ യോഗ്യതാപത്രങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കാന്‍ എല്ലാ ഇന്ത്യന്‍ പൗരന്മാരോടും എംബസി നിര്‍ദേശിച്ചു.

ഓഗസ്റ്റ് ഒന്നു മുതല്‍ പാസ്പോര്‍ട്ട്, വിസ, കോണ്‍സുലാര്‍ സേവനങ്ങള്‍ നല്‍കുന്നതിനായി ഒരു പുതിയ സേവന ദാതാവിനെ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ഈ സേവനങ്ങള്‍ ജൂലൈ ഒന്നു മുതല്‍ ജൂലൈ 31 വരെ എംബസിയുടെ പരിസരത്ത് ലഭ്യമാകും. അതേസമയം, ലഭ്യമായ പരാതികളില്‍ ചിലത് ഓപ്പണ്‍ ഹൗസില്‍ പരിഹരിച്ചു. മറ്റുള്ളവ എത്രയും വേഗം പരിഗണിക്കുമെന്ന് അംബാസഡര്‍ അറിയിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!