ബഹ്റൈന്‍ പ്രതിഭ വോളിഫെസ്റ്റ് സീസണ്‍ 4; ബഹ്റൈന്‍ കെഎംസിസി ജേതാക്കള്‍

WhatsApp Image 2025-06-29 at 8.13.09 PM

മനാമ: ബഹ്റൈന്‍ പ്രതിഭ മുഹറഖ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന വോളി ബോള്‍ മത്സരത്തിന്റെ നാലാം സീസണ്‍ ജൂണ്‍ 12, 13 തീയതികളില്‍ സിഞ്ചിലെ അല്‍ അഹ്ലി ക്ലബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്നു. വോളിഫെസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള നിര്‍വ്വഹിച്ചു. വോളിഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ സുലേഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ മേഖല പ്രസിഡന്റ് സജീവന്‍ മാക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.

വോളി ഫെസ്റ്റ് ചെയര്‍ പേഴ്‌സണ്‍ എവി അശോകന്‍, പ്രതിഭ സെക്രട്ടറി മിജോഷ് മൊറാഴ, പ്രതിഭ പ്രസിഡന്റ് ബിനു മണ്ണില്‍ മേഖല സെക്രട്ടറി ബിനു കരുണാകരന്‍, പ്രതിഭ രക്ഷാധികാരി സമതി അംഗങ്ങളായ സിവി നാരായണന്‍, സുബൈര്‍ കണ്ണൂര്‍ എന്നിവര്‍ സംബന്ധിച്ചു. രാധാകൃഷ്ണപിള്ളയ്ക്കുള്ള ഉപഹാരം മേഖല സെക്രട്ടറി ബിനു കരുണാകരന്‍ കൈമാറി. സംഘാടക സമിതി ജോ. കണ്‍വീനര്‍ അജീഷ് നന്ദി പറഞ്ഞു.

പന്ത്രണ്ട് ടീമുകള്‍ പങ്കെടുത്ത മത്സരങ്ങളുടെ പ്രാഥമിക ലീഗ് മത്സരങ്ങള്‍ വ്യാഴാച്ചയും ക്വാര്‍ട്ടര്‍, സെമി ഫൈനല്‍ മത്സരങ്ങള്‍ വെള്ളിയാഴ്ചയും നടന്നു. ആവേശം നിറഞ്ഞ മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് കെഎംസിസി കോഴിക്കോട് അല്‍ റീഫ് വോളി ഫൈറ്റേഴ്‌സിനെ തോല്‍പിച്ച് വോളി ഫെസ്റ്റ് സീസണ്‍ 4 കിരീടം സ്വന്തമാക്കി.

വിജയികള്‍ക്കുള്ള ട്രോഫി പ്രതിഭ രക്ഷാധികാരി പി. ശ്രീജിത്തും റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി പ്രതിഭ ജനറല്‍ സെക്രട്ടറി മിജോഷ് മൊറാഴയും നല്‍കി. മേഖല കമ്മിറ്റി അംഗങ്ങള്‍, രക്ഷാധികാരി അംഗങ്ങള്‍, സംഘാടക സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ മറ്റ് ട്രോഫികളും, സ്‌പോണ്‍സേഴ്സിനുള്ള ഉപഹാരങ്ങളും നല്‍കുകയുണ്ടായി. ഇതോടൊപ്പം ഫിലിപ്പൈന്‍ വനിതടീമുകളുടെ സൗഹൃദ മത്സരവും അരങ്ങേറി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!