മനാമ: ഏറ്റവും നീളം കൂടിയ ഖുര്‍ആന്റെ കൈയെഴുത്ത് പ്രതിയിലൂടെ ഗിന്നസ് ബുക്കില്‍ സ്ഥാനം നേടിയ മലപ്പുറം തിരൂരങ്ങാടി ചെറുമുക്ക് സ്വദേശി മുഹമ്മദ് ജസീം ഫൈസിയെ കെഎംസിസി ബഹ്റൈന്‍ തിരൂര്‍ മണ്ഡലം കമ്മിറ്റി ആദരിച്ചു. ഈജിപ്ഷ്യന്‍ പണ്ഡിതനായ മുഹമ്മദ് ഗബ്രിയേലിന്റെ ഗിന്നസ് റെക്കോഡ് തകര്‍ത്താണ് മുഹമ്മദ് ജസീം ലോക റെക്കോഡ് സ്വന്തമാക്കിയത്. 1.106 മീറ്റര്‍ നീളമാണ് കൈയെഴുത്ത് പ്രതിക്കുള്ളത്.
കെഎംസിസി ബഹ്റൈന്‍ മലപ്പുറം ജില്ല പ്രസിഡന്റ് ഇഖ്ബാല്‍ താനൂര്‍ സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി അലി അക്ബര്‍ സാഹിബ് ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി വികെ റിയാസ് ഓളവട്ടൂര്‍, തിരൂരങ്ങാടി മണ്ഡലം ഭാരവാഹി ജാഫര്‍ തറമ്മല്‍ പുതുപറമ്പ്, കോട്ടക്കല്‍ മണ്ഡലം ട്രഷറര്‍ അഹ്‌മദ് കുട്ടി കരേക്കാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
മലപ്പുറം ജില്ല ഭാരവാഹികളായ ഉമ്മര്‍ കൂട്ടിലങ്ങാടി, ശിഹാബ് പൊന്നാനി, ഷാഫി കോട്ടക്കല്‍, മഹ്റൂഫ് ആലുങ്ങല്‍, മുജീബ് മലപ്പുറം, മൊയ്ദീന്‍ കൂട്ടിലങ്ങാടി, ഷഹീന്‍ പകര, കെഎംസിസി ഓഫീസ് സ്റ്റാഫ് നാസിം തന്നട
എന്നിവര്‍ പങ്കെടുത്തു. കെഎംസിസി ബഹ്റൈന്‍ തിരൂര്‍ മണ്ഡലം പ്രസിഡന്റ് അഷ്റഫ് കുന്നത്ത്പറമ്പിലിന്റെ ആദ്യക്ഷതയില്‍ നടന്ന സംഗമം മണ്ഡലം ജനറല്‍ സെക്രെട്ടറി എം മൗസല്‍ മൂപ്പന്‍ ചെമ്പ്ര സ്വാഗതവും മണ്ഡലം സെക്രട്ടറി ശംസുദ്ധീന്‍ കുറ്റൂര്‍ നന്ദിയും പറഞ്ഞു.
പെരിന്തല്‍മണ്ണയിലെ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയ ജസീം മലപ്പുറ ജില്ലയിലെ തിരൂര്‍ ചെമ്പ്ര അല്‍ ഈഖാള് ദര്‍സ് വിദ്യാര്‍ത്ഥി കൂടിയാണ്. മനാമയിലെ സെഖയ്യയില്‍ കാലിഗ്രാഫി വര്‍ക്ക്‌ഷോപ്പ് നടത്താന്‍ വേണ്ടി എത്തിയതായിരുന്നു ജസീം. നിലവില്‍ യുഎഇയിലെ ഷാര്‍ജയിലാണ് ജോലി ചെയ്യുന്നത്. കൂടെ ഓണ്‍ലൈനായും ഓഫ്‌ലൈന്‍ ആയും വിദ്യാര്‍ത്ഥികള്‍ക്ക് കാലിഗ്രാഫി പഠിപ്പിക്കുന്നുണ്ട്.