മനാമ: രാജ്യത്തെ ഭിന്നശേഷിക്കാരെ സഹായിക്കാന്‍ പുനരുപയോഗ കാമ്പയിനുമായി മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയത്തിന് കീഴിലുള്ള നോര്‍ത്തേണ്‍ മുനിസിപ്പാലിറ്റി. പുനരുപയോഗിക്കാവുന്ന വസ്തുക്കള്‍ക്കൊപ്പം പ്ലാസ്റ്റിക് മാലിന്യങ്ങളും ശേഖരിക്കുക എന്നതാണ് ഈ പ്രധാന പരിസ്ഥിതി കാമ്പയിന്‍ ലക്ഷ്യമിടുന്നത്. വില്‍പ്പനയില്‍ നിന്നുള്ള വരുമാനം ഭിന്നശേഷിക്കാരെ സഹായിക്കുന്നതിനായി ഉപയോഗിക്കും.
ബഹ്റൈന്‍ അസോസിയേഷന്‍ ഫോര്‍ പാരന്റ്‌സ് ആന്‍ഡ് ഫ്രണ്ട്‌സ് ഓഫ് ദി ഡിസേബിള്‍ഡുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ‘റീസൈക്ലിംഗ് ടു എലിവേറ്റ്’ എന്നാണ് കാമ്പയിനിന്റെ പേരെന്ന് നോര്‍ത്തേണ്‍ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ലാമ്യ അല്‍ ഫദാല പറഞ്ഞു.