മനാമ: ആശൂറയോടനുബന്ധിച്ച് അനുവദിച്ച സൗജന്യ ബസ്, ഗോള്‍ഫ് കാര്‍ട്ട് സേവനങ്ങളുടെ ഉദ്ഘാടനം നടന്നു. ജാഫാരി വഖഫ് (എന്‍ഡോവ്മെന്റ്സ്) ഡയറക്ടറേറ്റ് ബോര്‍ഡ് ചെയര്‍മാന്‍ യൂസിഫ് അല്‍ സാലിഹ് ഗതാഗത സേവനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അബ്ദുല്‍ജലീല്‍ അല്‍ തരീഫ്, കരാര്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനിയായ അല്‍ സാദിഖിന്റെ ജനറല്‍ മാനേജര്‍ മാജിദ് താഹറ് എന്നിവര്‍ പങ്കെടുത്തു.
മനാമയിലെ റിവൈവല്‍ സെന്ററിലേക്ക് പോകുന്നവര്‍ക്കും തിരിച്ചുവരുന്നവര്‍ക്കുമായി ആറു പ്രധാന റൂട്ടുകളില്‍ സേവനം ലഭ്യമാകും. ഏഴാം തീയതി രാത്രി മുതല്‍ മുഹറം പത്താം തീയതി രാത്രി വരെ വൈകുന്നേരം ആറ് മുതല്‍ പുലര്‍ച്ചെ മൂന്നു വരെ ബസ് പ്രവര്‍ത്തിക്കും.
പ്രധാന പിക്കപ്പ് സ്റ്റേഷനുകള്‍
ജിദാഫ്‌സ്- അല്‍ദൈഹ് ആന്‍ഡ് ജിദാസ്സ് ഇന്റര്‍സെക്ഷന്‍
അല്‍ ബിലാദ് അല്‍ ഖദീം- അല്‍ ഖാമീസ് ഇന്റര്‍സെക്ഷന്‍
അല്‍ ബുര്‍ഹാമ- സിയാം ഗാരേജിന് സമീപം
സല്‍മാനിയ- ഹയാത്ത് പ്ലാസ മാളിന് സമീപം
അല്‍ ഖഫൂല്‍- ഇമാം അല്‍ സാദിഖ് പള്ളിക്ക് സമീപം.