മനാമ: ചെമ്മീന്‍ വേട്ട നിരോധനത്തില്‍ ശാസ്ത്രീയമായ പുനരാലോചന നടത്തണമെന്ന ആവശ്യവുമായി മത്സ്യത്തൊഴിലാളികള്‍. വാര്‍ഷിക നിരോധനം തങ്ങളുടെ ഉപജീവനമാര്‍ഗത്തെ ബാധിക്കുന്നുണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള മാതൃകകള്‍ രാജ്യം പരിശോധിക്കണമെന്നും ഒരു നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് മുമ്പ് പഠനങ്ങളും സ്റ്റോക്കുകളുടെ വിലയിരുത്തലും നടത്തണമെന്നും അവര്‍ പറഞ്ഞു.
ജൂലൈ 31 വരെ ആറ് മാസത്തെ ചെമ്മീന്‍ വേട്ട നിരോധനം രാജ്യത്ത് നിലവിലുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി മത്സ്യത്തൊഴിലാളികള്‍ ഈ നീക്കത്തെ വിമര്‍ശിക്കുന്നുണ്ട്. നിരോധനത്തിന് ബദല്‍ പരിഹാരങ്ങള്‍ കണ്ടെത്തണമെന്നാണ് ഇവരുടെ ആവശ്യം.