മനാമ: മുഹറഖിലെ പ്രശസ്തമായ ബഹ്‌റൈൻ ഫാസ്റ്റ് ഫുഡ് ഔട്ട്‌ലെറ്റിന്റെ പാർക്കിംഗ് സ്ഥലത്ത് ഉണ്ടായ സംഘർഷത്തിൽ രണ്ടു പേർക്ക് ജയിൽ ശിക്ഷ. 30 വയസ്സുള്ള ഒരു ഇന്ത്യൻ മാനേജർ 61 വയസ്സുള്ള ബഹ്‌റൈൻ ബിസിനസുകാരന്റെ മുഖത്ത് ഇടിക്കുകയും മൂക്ക് തകർക്കുകയും ചെയ്തു. ഇത് അദ്ദേഹത്തിന് ‘അഞ്ച് ശതമാനം വൈകല്യം’ വരുത്തിവെച്ചെന്ന് ഹൈ ക്രിമിനൽ കോടതി പറഞ്ഞു.
ഇന്ത്യക്കാരന് ഒരു വർഷവും ബഹ്‌റൈനിക്ക് ഒരു മാസവുമാണ് തടവ് ശിക്ഷ. മുഹറഖ് സ്വദേശിയായ ഇയാൾ കല്ല് കൊണ്ടെറിഞ്ഞു പ്രവാസിയുടെ കാർ തകർത്തിട്ടുണ്ട്.