മനാമ: 50 അനധികൃത മത്സ്യബന്ധന കെണികള്‍ പിടിച്ചെടുത്തു. ഫാഷ്ത് അല്‍ അദ്മിന് തെക്ക് ഭാഗത്തുള്ള സമുദ്രമേഖലയില്‍ നിന്നാണ് കോസ്റ്റ് ഗാര്‍ഡ് പട്രോളിംഗ് മത്സ്യ കെണികള്‍ പിടിച്ചെടുത്തത്. നിയമ നടപടികള്‍ ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇത്തരം ലംഘനങ്ങള്‍ ചെറുക്കുന്നതിനും സമുദ്ര വിഭവങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.