മനാമ: കള്ളപ്പണം വെളുപ്പിച്ച റിയല്‍ എസ്റ്റേറ്റ് ജീവനക്കാരന് 12 വര്‍ഷം ജയില്‍ ശിക്ഷയും 100,000 ദിനാര്‍ പിഴയും. ഇയാളുടെ ആസ്തികളില്‍ നിന്ന് 1,064,502 ദിനാര്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. വഞ്ചന, തട്ടിപ്പ്, വ്യാജ ഇലക്ട്രോണിക് രേഖകള്‍ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
പ്രതി തട്ടിപ്പ് നടത്തിയ കമ്പനിയിലേയ്ക്ക് 388,144 ബഹ്‌റൈന്‍ ദിനാര്‍ തിരിച്ചടയ്ക്കണം. ഇതിനുപുറമെ ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് താല്‍ക്കാലിക സിവില്‍ നഷ്ടപരിഹാരമായി 5,001 ദിനാര്‍ കൂടി നല്‍കണം.
കമ്പനിയിലെ ഫണ്ട് ദുരുപയോഗം ചെയ്യുന്നതിനും കൈവശമുണ്ടായിരുന്ന സ്വത്തിന്റെ ഉടമസ്ഥാവകാശ രേഖകള്‍ ദുരുപയോഗം ചെയ്യുന്നതിനും പ്രതി തന്റെ അധികാര സ്ഥാനം ദുരുപയോഗം ചെയ്തുവെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു.