മനാമ: ഐവൈസിസി ബഹ്റൈന്‍ ഹമദ് ടൗണ്‍ ഏരിയ കമ്മിറ്റി മുന്‍ വൈസ് പ്രസിഡന്റ് കബീര്‍ മുഹമ്മദിന്റെ അനുസ്മരണ സമ്മേളനം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. രണ്ട് വര്‍ഷം മുന്‍പ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച കബീര്‍ മുഹമ്മദ് കൊല്ലം ജില്ലയിലെ ചടയമംഗലം സ്വദേശിയാണ്.
ഹമദ് ടൗണ്‍ കെഎംസിസി ഹാളില്‍ നടന്ന അനുസ്മരണ സംഗമം ഐവൈസിസി ഹമദ് ടൗണ്‍ ഏരിയ പ്രസിഡന്റ് വിജയന്‍ ടി.പിയുടെ അധ്യക്ഷതയില്‍ ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ് ഉദ്ഘാടനം ചെയ്തു. സംഘടനയുടെ സൗമ്യമുഖമായിരുന്ന കബീര്‍ മുഹമ്മദ്, സംഘടനാതലത്തിലും പൊതുമേഖലയിലും അദ്ദേഹം നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സംഘടനയ്ക്ക് നല്‍കിയ പിന്തുണയെക്കുറിച്ചും ദേശീയ പ്രസിഡന്റ് അനുസ്മരിച്ചു.
സാമൂഹിക പ്രവര്‍ത്തകന്‍ യു.കെ അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. നാട്ടിലും വിദേശത്തും സഹജീവി സ്‌നേഹത്തിലൂന്നി പ്രവര്‍ത്തിച്ച കബീര്‍ മുഹമ്മദ് എല്ലാവര്‍ക്കും മാതൃകയാണെന്ന് അനില്‍കുമാര്‍ അനുസ്മരണ പ്രഭാഷണത്തില്‍ പറഞ്ഞു.
ഐവൈസിസി ദേശീയ ട്രഷറര്‍ ബെന്‍സി ഗനിയുഡ്, ജോയിന്റ് സെക്രട്ടറി രതീഷ് രവി, കോര്‍ ഭാരവാഹികള്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, ഏരിയ ഭാരവാഹികള്‍, പങ്കെടുത്തു. പുഷ്പാര്‍ച്ചനയോടെ തുടക്കം കുറിച്ച പരിപാടിയില്‍ നസീര്‍ പൊന്നാനി സ്വാഗതവും, രഞ്ജിത്ത് നന്ദിയും പറഞ്ഞു.