പണം തട്ടിപ്പ്; തംകീന്റെ വേതന സഹായ പദ്ധതികളില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശം

20250711_221107_0

 

മനാമ: ബഹ്റൈനിലെ ലേബര്‍ ഫണ്ടായ തംകീന്റെ വേതന സഹായ പദ്ധതികളില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം പാര്‍ലമെന്റില്‍. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ നടത്തുന്ന തുടര്‍ച്ചയായ തട്ടിപ്പുകളെത്തുടര്‍ന്നാണ് പാര്‍ലമെന്റ് സേവനസമിതി വൈസ് ചെയര്‍മാന്‍ മുഹമ്മദ് അല്‍ ഒലൈവി നിര്‍ദേശവുമായി രംഗത്തെത്തിയത്.

തംകീന്റെ സാമ്പത്തിക സഹായം ബഹ്റൈനി തൊഴിലാളികള്‍ക്ക് മാത്രമേ ലഭിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കാന്‍ കര്‍ശനമായ പരിശോധന നടപടിക്രമങ്ങള്‍ നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചില കമ്പനികള്‍ തംകീനില്‍നിന്ന് വേതനസഹായം ലഭിക്കുന്നതിന് ബഹ്റൈനികളെ രേഖകളില്‍ മാത്രം ജോലിക്കാരായി നിയമിക്കുന്നത് വര്‍ധിക്കുകയാണെന്നും അല്‍ ഒലൈവി പറഞ്ഞു. ഈ പ്രവണത അധാര്‍മികവും പൊതുഫണ്ടുകളുടെ ദുരുപയോഗവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിരീക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക, നിയമലംഘകരെ ഉത്തരവാദികളാക്കുക, പൊതുഫണ്ടുകള്‍ സംരക്ഷിക്കുക, ബഹ്റൈനി തൊഴിലാളികളുടെ തൊഴില്‍ സ്ഥിരത വര്‍ധിപ്പിക്കുക, തംകീന്റെ തന്ത്രപരമായ ലക്ഷ്യങ്ങളെയും വിശ്വാസ്യതയെയും തകര്‍ക്കുന്ന പ്രവണതകള്‍ തടയുക എന്നിവയാണ് പ്രധാന ശുപാര്‍ശകള്‍. നിര്‍ദേശം പാര്‍ലമെന്റ് സ്പീക്കര്‍ അഹമ്മദ് അല്‍ മുസല്ലമിന് സമര്‍പ്പിച്ചു. അദ്ദേഹം തുടര്‍നടപടികള്‍ക്കായും ബന്ധപ്പെട്ട അധികാരികളുമായുള്ള അവലോകനത്തിനായും സേവനസമിതിക്ക് അടിയന്തരമായി കൈമാറി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!