മനാമ: 37 വര്‍ഷകാലത്തെ ബഹ്‌റൈന്‍ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുസ്തഫ തിരൂരിന് കെഎംസിസി ബഹ്റൈന്‍ മലപ്പുറം ജില്ലാ കമ്മിറ്റിയും തിരൂര്‍ മണ്ഡലം കമ്മിറ്റിയും യാത്രയയപ്പ് നല്‍കി. കെഎംസിസി ബഹ്റൈന്‍ തിരൂര്‍ മണ്ഡലം വര്‍ക്കിംഗ് കമ്മിറ്റി അംഗവും, കെഎംസിസി ബഹ്റൈന്‍ സനാബിസ് ഏരിയ സീനിയര്‍ ഭാരവാഹിയുമാണ്. സംഘടന, ജീവ കാരുണ്യ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു.
മനാമ കെഎംസിസി ബഹ്റൈന്‍ മിനി ഹാളില്‍ നടന്ന യാത്രയയപ്പ് പരിപാടി കെഎംസിസി ബഹ്റൈന്‍ മലപ്പുറം ജില്ല ആക്ടിങ് പ്രസിഡന്റ് ഷാഫി കോട്ടക്കല്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി അലി അക്ബര്‍ സാഹിബ്, ജില്ല ഓര്‍ഗനൈസിങ് സെക്രട്ടറി റിയാസ് ഒളവട്ടൂര്‍, തിരൂര്‍ മണ്ഡലം ട്രഷറര്‍ ജാസിര്‍ കന്മനം, ജില്ല ഭാരവാഹികളായ മുജീബ് മലപ്പുറം, മഅറൂഫ് ആലുങ്ങള്‍ ആശംസകള്‍ നേര്‍ന്ന സംസാരിച്ചു.
തിരൂര്‍ മണ്ഡലം ഭാരവാഹികള്‍ ആയ താജു ചെമ്പ്ര, ശംസുദ്ധീന്‍ കുറ്റൂര്‍ എന്നിവര്‍ സംബന്ധിച്ചു. കെഎംസിസി ബഹ്റൈന്‍ കൊണ്ടോട്ടി മണ്ഡലം പ്രഥമ പ്രസിഡന്റും നിലവില്‍ സൗദിയില്‍ പ്രവാസം ആരംഭിച്ച ഷബീറലി കക്കോവിന്റെ പ്രാര്‍ത്ഥനയോടെ തുടങ്ങിയ യാത്ര അയപ്പ് സംഗമത്തിന് തിരൂര്‍ മണ്ഡലം പ്രസിഡന്റ് അഷ്റഫ് കുന്നത്ത് പറമ്പില്‍ അധ്യക്ഷത വഹിച്ചു. തിരൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി എം മൗസല്‍ മൂപ്പന്‍ ചെമ്പ്ര സ്വാഗതവും മണ്ഡലം സെക്രട്ടറി ഹുനൈസ് മാങ്ങാട്ടിരി നന്ദിയും പറഞ്ഞു.