മനാമ: വര്‍ക്ക്ഷോപ്പുകള്‍, വെയര്‍ഹൗസുകള്‍, ഗാരേജുകള്‍ എന്നിവയ്ക്കായി പ്രത്യേക മേഖലകള്‍ അനുവദിക്കണമെന്ന് ആവശ്യം. റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ സ്ഥാപനങ്ങള്‍ വര്‍ധിക്കുന്നത് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് മുഹറഖ് മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
വ്യവസായങ്ങളെ സംഘടിപ്പിക്കുക, അനിയന്ത്രിതമായ ഭൂവിനിയോഗം കുറയ്ക്കുക, നഗര ആസൂത്രണം പുനര്‍രൂപകല്‍പ്പന ചെയ്യുക, പാര്‍പ്പിട സമഗ്രത സംരക്ഷിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള നിര്‍ദേശം മുഹറഖ് മുനിസിപ്പല്‍ കൗണ്‍സില്‍ ഏകകണ്ഠമായി അംഗീകരിച്ചു. കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ സാലിഹ് ബുഹാസയാണ് നിര്‍ദേശത്തിന് നേതൃത്വം നല്‍കിയത്.