മനാമ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രണ്ടു തവണ കേരളത്തിന്റെ മുഖ്യമന്ത്രിയും ആയിരുന്ന ഉമ്മന്‍ചാണ്ടിയുടെ രണ്ടാമത് അനുസ്മരണം നാളെ വൈകുന്നേരം 5 മണിക്ക് ബഹ്റൈന്‍ കേരളീയ സമാജത്തില്‍ നടക്കുമെന്ന് ഒഐസിസി ദേശീയ കമ്മറ്റി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. പുഷ്പാര്‍ച്ചന, അനുസ്മരണ സമ്മേളനം തുടങ്ങിയ പരിപാടികളോട് കൂടി നടക്കുന്ന പ്രോഗ്രാമില്‍ ബഹ്റൈനിലെ വിവിധ സാമൂഹ്യ-സാംസ്‌കാരിക സംഘടന പ്രതിനിധികള്‍ പങ്കെടുക്കും.
അതിവേഗം, ബഹുദൂരം എന്ന മുദ്രാവാക്യവുമായി കേരളത്തില്‍ വികസന പ്രവര്‍ത്തങ്ങള്‍ക്കും, പാവപ്പെട്ട ആളുകളുടെ ദൈനംദിന ജീവിതത്തില്‍ നേരിട്ട് ഇടപെടല്‍ നടത്തി ലക്ഷകണക്കിന് ആളുകള്‍ക്ക് സ്വാന്തനം നല്‍കിയ ഉമ്മന്‍ചാണ്ടിക്ക് യുഎന്‍ അവാര്‍ഡ് ലഭിച്ചത് ബഹ്റൈനില്‍ വച്ചാണ്.
രണ്ടാമത് അനുസ്മരണ സമ്മേളനത്തിലേക്ക് ബഹ്റൈനിലെ ജനാധിപത്യ-മതേതര വിശ്വാസികളെ സ്വാഗതം ചെയ്യുന്നതായി ഒഐസിസി ആക്ടിങ് പ്രസിഡന്റ് ജവാദ് വക്കം, ജനറല്‍ സെക്രട്ടറി മനു മാത്യു, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍മാരായ നിസാര്‍ കുന്നംകുളത്തില്‍, രജിത് മൊട്ടപ്പാറ എന്നിവര്‍ അറിയിച്ചു.