യുവ മലയാളി വ്യവസായി ഡോ. ഷംഷീർ വയലിൽ യുഎഇ ഗോൾഡ് കാർഡ് വിസ സ്വന്തമാക്കി

dr1

ദുബായ്: യുവ മലയാളി വ്യവസായിയും വിപിഎസ് ഹെൽത്ത് കെയർ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിലിനു യുഎഇയിൽ സ്ഥിരതാമസത്തിന് അനുമതി നൽകുന്ന ഗോൾഡ് കാർഡ് വിസ ലഭിച്ചു. ഗോൾഡ് കാർഡ് വിസ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യവസായിയാണ് ഡോ. ഷംഷീർ വയലിൽ.

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആന്‍റ് സിറ്റിസൺഷിപ്പ് തിങ്കളാഴ്ച്ചയാണ് ഡോ. ഷംഷീറിന് ഗോൾഡ് കാർഡ് വിസ പതിച്ച പാസ്‍പോര്‍ട്ട് നൽകിയത്. ഗോൾഡ് കാർഡ് വിസ ലഭിച്ചത് വലിയ അംഗീകാരമാണെന്നും അതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഎഇയിൽ 100 ബില്യണിൽ അധികം മൂല്യമുള്ള നിക്ഷേപകർക്കാണ് ഗോൾഡ് കാർഡ് വിസ നൽകുന്നത്. പ്രഥമ ഗോള്‍ഡ് കാര്‍ഡ് എം എ യൂസഫലിക്കാണ് ലഭിച്ചത്.

യുഎഇ, ഇന്ത്യ തുടങ്ങി ആറിൽ അധികം രാജ്യങ്ങളിലായി 23 ആശുപത്രികളും, നൂറിൽപരം മെഡിക്കൽ ക്ലിനിക്കുകളും, യുഎഇയിലെ ഏറ്റവും വലിയ ഫർമസ്യൂട്ടിക്കൽ കമ്പനിയുമുള്ള ഹെൽത്ത് കെയർ ഗ്രൂപ്പാണ് വിപിഎസ് ഹെൽത്ത് കെയർ. യുഎഇയിലേക്ക് നിക്ഷേപങ്ങൾ ആകർഷിക്കാനുള്ള ഏറ്റവും മികച്ച പദ്ധതിയാണിത്. യുഎഇയുടെ ആജീവനാന്ത വിസ നൽകുന്നതോടെ യുഎഇ സർക്കാരും ഭരണാധികാരികളും നിക്ഷേപകരോടുള്ള സ്നേഹവും കരുതലുമാണ് പ്രകടിപ്പിക്കുന്നത്. ഗോൾഡ് കാർഡ് വിസ അനുവദിച്ച യുഎഇ സർക്കാരിനോടും ഭരണാധികാരികളോടും ഡോ. ഷംഷീർ വയലിൽ നന്ദി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!