മനാമ: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും കേരള മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്റെ വിയോഗ വാര്‍ത്ത വളരെ ദുഖത്തോടെയാണ് കേരളം ശ്രവിച്ചത്. കേരള രാഷ്ട്രീയ ചരിത്രത്തിലെ അന്യം മറക്കാനാകാത്ത വ്യക്തിത്വമാണ് വിഎസ്. ശുദ്ധമായ രാഷ്ട്രീയതയും ജനകീയമായ നിലപാടുകളും അദ്ദേഹം എപ്പോഴും നിലനിര്‍ത്തി.
ദീര്‍ഘകാലം സംസ്ഥാന രാഷ്ട്രീയത്തിന്റെ മുന്നണിയില്‍ നിന്നും പ്രവര്‍ത്തിച്ച അദ്ദേഹം, കര്‍മനിഷ്ഠയും നിസ്വാര്‍ത്ഥതയും കൊണ്ട് എല്ലാരുടെയും സ്‌നേഹവും ബഹുമാനവും നേടി എന്ന് ബഹ്റൈന്‍ ഒഐസിസി ദേശീയ കമ്മറ്റി അനുസ്മരിച്ചു.
വിഎസിന്റെ ജീവിത രീതികളും നിലപാടുകളും ഒരു കമ്മ്യൂണിസ്റ്റുകാരന് സ്വന്തം ജീവിതത്തില്‍ പകര്‍ത്തുവാന്‍ സാധിക്കുന്ന തരത്തില്‍ ആയിരുന്നു. ജനകീയ സമരങ്ങളുടെ മുഖം ആയിരുന്നു വിഎസ് എന്നും ബഹ്റൈന്‍ ഒഐസിസി ദേശീയ ആക്ടിങ് പ്രസിഡന്റ് ജവാദ് വക്കം, ജനറല്‍ സെക്രട്ടറി മനു മാത്യു എന്നിവര്‍ അനുസ്മരിച്ചു.
എതിര്‍പ്പുകള്‍ അവഗണിച്ചുകൊണ്ട് മുന്നോട്ട് പോകുവാന്‍ കാട്ടിയ ധൈര്യം ആയിരുന്നു ജനങ്ങളുടെ ഇടയില്‍ വിഎസിനെ സ്വീകാര്യന്‍ ആക്കിയത് എന്നും ബഹ്റൈന്‍ ഒഐസിസി അനുസ്മരിച്ചു.