മനാമ: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഒഐസിസി പത്തനംതിട്ട ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് നടത്തുന്നു. സല്‍മാനിയ മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കില്‍ വെച്ച് വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് ക്യാമ്പ് നടക്കുകയെന്ന് ഒഐസിസി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അലക്‌സ് മഠത്തില്‍, ബ്ലഡ് ഡോനേഷന്‍ കണ്‍വീനറുമാരായ റോബിന്‍ ജോര്‍ജ്, അനു തോമസ്, ശോഭ സജി എന്നിവര്‍ വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചു.