വാറ്റ്, എക്‌സൈസ് നികുതികളുടെ തട്ടിപ്പ്; 71 ലംഘനങ്ങള്‍ കണ്ടെത്തി

vat

മനാമ: വാറ്റ്, എക്‌സൈസ് നികുതികള്‍ കൃത്യമായി അടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി നാഷണല്‍ ബ്യൂറോ ഫോര്‍ റവന്യൂ (എന്‍ബിആര്‍) രാജ്യത്തുടനീളം 724 പരിശോധനകള്‍ നടത്തി. 2025ന്റെ ആദ്യ പകുതിയില്‍ മാര്‍ക്കറ്റുകളില്‍ നടത്തിയ പരിശോധനകളില്‍ 71 വാറ്റ് ലംഘനങ്ങള്‍ കണ്ടെത്തുകയും പിഴകള്‍ ചുമത്തുകയും ചെയ്തതായി എന്‍ബിആര്‍ അറിയിച്ചു.

വിപണി നിരീക്ഷണം നിലനിര്‍ത്തുക, ഉപഭോക്തൃ അവകാശങ്ങള്‍ക്ക് ഉയര്‍ന്ന തലത്തിലുള്ള സംരക്ഷണം ഉറപ്പാക്കുക, വാറ്റ്, എക്‌സൈസ് വെട്ടിപ്പ് ചെറുക്കുക എന്നിവയാണ് ഈ പരിശോധനകളുടെ ലക്ഷ്യം. വാറ്റ് ഇന്‍വോയ്സുകള്‍ നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ പാലിക്കാത്തതാണ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ലംഘനം.

നികുതി വെട്ടിപ്പ് കുറ്റങ്ങള്‍ക്ക് കഠിനമായ പിഴകള്‍ക്ക് പുറമെ, അഞ്ചു വര്‍ഷം വരെ തടവും, അല്ലെങ്കില്‍ അടയ്ക്കേണ്ട വാറ്റ് തുകയുടെ മൂന്നിരട്ടി വരെ പിഴയും, അല്ലെങ്കില്‍ വെട്ടിപ്പ് നടത്തിയ എക്‌സൈസ് തീരുവയുടെ ഇരട്ടി വരെ പിഴയോടൊപ്പം ഒരു വര്‍ഷം തടവും ഉള്‍പ്പെടെയുള്ള കഠിനമായ ശിക്ഷകള്‍ക്ക് വിധേയമാകേണ്ടിവരുമെന്ന് ബ്യൂറോ മുന്നറിയിപ്പ് നല്‍കി.

ഏതെങ്കിലും നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 80008001 എന്ന നമ്പറില്‍ ബന്ധപ്പെടാനോ അല്ലെങ്കില്‍ ദേശീയ പരാതി നിര്‍ദേശ സംവിധാനം (തവാസുല്‍) വഴി അറിയിക്കാനോ എന്‍ബിആര്‍ പൊതുജനങ്ങളോടും ബിസിനസുകളോടും ആവശ്യപ്പെട്ടു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!