മനാമ: ബഹ്റൈൻ ഐ.സി.എഫിന് കീഴിൽ രാജ്യത്തെ 12 കേന്ദ്രങ്ങളിലായി പ്രവർത്തിച്ചു വരുന്ന മജ്മഉ തഅലീമിൽ ഖുർആൻ മദ്രസ്റ്റകൾ റമളാൻ അവധിക്ക് ശേഷം നാളെ ബുധനാഴ്ച നടക്കുന്ന വിപുലമായ പ്രവേശനോത്സവത്തോടെ തുറന്ന് പ്രവർത്തനം ആരംഭിക്കും.
എൽ. കെ. ജി. മുതൽ പ്ലസ്ടു തലം വരെ സമസ്ത കേരള സുന്നി വിദ്യഭ്യാസ ബോർഡിന് കീഴിലെ നൂതന സിലബസിന് പുറമെ പ്രവാസ ലോകത്തെ പ്രത്യേക സാഹചര്യം കൂടി പരിഗണിച്ചുള്ള പഠന സംവിധാനങ്ങളാണ് മജ്മഉ തഅലീമുൽ ഖുർആൻ മദ്രസ്സകളിൽ നൽകി വരുന്നത്.
പുതിയ അദ്ധ്യയന വർഷത്തിന് തുടക്കം കുറിച്ച് മുഴുവൻ മദ്രസ്സകളിലുമായി നടക്കുന്ന പ്രവേശനോത്സവത്തിൽ പ്രമുഖ സാമൂഹിക സാംസ്കാരിക നേതാക്കളും, ഐ സി.എഫ് ഭാരവാഹികളും രക്ഷിതാക്കളും സംബന്ധിക്കും.
ഇത് സംബന്ധമായി പ്രസിഡണ്ട് കെ.സി സൈനുദ്ധീൻ സഖാഫിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പ്രവേശനോത്സവത്തിന് അന്തിമരൂപം നൽകി. വി.പി.കെ. അബൂബക്കർ ഹാജി, ഉസ്മാൻ സഖാഫി, , ഹകീം സഖാഫി കിനാലൂർ , അശ്റഫ് ഇഞ്ചിക്കൽ , മമ്മൂട്ടി മുസല്യാർ വയനാട്, സുലൈമാൻ ഹാജി എന്നിവർ. സംബന്ധിച്ചു മദ്രസ്സ അഡ്മിഷനും വിശദവിവരങ്ങൾക്കും 39279149, 33169455, 39217760 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.