സൗദിയിൽ മധ്യാഹ്ന വിശ്രമ നിയമം പ്രാബല്യത്തിൽ വരുന്നു

റിയാദ്: സൗദിയിൽ മധ്യാഹ്ന വിശ്രമ നിയമം പ്രാബല്യത്തിൽ വരുന്നു. കടുത്ത ചൂട് കൂടിയ സാഹചര്യത്തിൽ ജൂൺ 15 (ശനിയാഴ്ച) മുതൽ സെപ്റ്റംബർ 15 വരെയുള്ള കാലയളവിൽ തുറസ്സായ സ്ഥലങ്ങളിൽ തൊഴിലാളികളെകൊണ്ട് ജോലിചെയ്യിപ്പിക്കുന്നതിന് തൊഴില്‍ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തി.

ഉച്ചയ്ക്ക് 12 മുതൽ മൂന്നു മണിവരെയുള്ള സമയങ്ങളിൽ തൊഴിലാളികളെകൊണ്ട് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യിപ്പിക്കുന്നതിന് അനുമതിയില്ല. തൊഴിലാളികളുടെ സുരക്ഷിതത്വവും ആരോഗ്യ സംരക്ഷണവും കണക്കിലെടുത്താണ് ഈ സമയങ്ങളിൽ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതിനു വിലക്കേർപ്പെടുത്തിയത്. മധ്യാഹ്ന വിശ്രമം നിയമം പാലിക്കാത്തവർക്കെതിരെ കർശന ശിക്ഷാ നടപടികൾ കൈക്കൊള്ളുമെന്ന് മന്ത്രാലയ വ്യക്താവ് ഖാലിദ് അബാഖൈൽ പറഞ്ഞു. താരതമ്യേന ചൂട് കുറഞ്ഞ മേഖലകളിൽ മധ്യാഹ്ന വിശ്രമ നിയമം നിർബന്ധമാക്കില്ലെന്നും മന്ത്രാലയ വ്യക്താവ് വ്യക്തമാക്കി.