മനാമ: കെഎംസിസി ബഹ്റൈന്‍ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രോട്ടീന്‍ സമ്മര്‍ ഫിയസ്റ്റ സീസണ്‍ 2-യുടെ പതിനാലാമത് ദിവസം വിദ്യാര്‍ത്ഥികള്‍ക്കും പരിശീലകര്‍ക്കുമായി അറബ് ഷിപ്ബില്‍ഡിംഗ് ആന്‍ഡ് റിപയര്‍ യാര്‍ഡ് സന്ദര്‍ശനം നടത്തി. കപ്പലുകളുടെ നിര്‍മ്മാണം, പരിചരണം, ടാര്‍ഗറ്റ് മാനേജുമെന്റ് തുടങ്ങി വ്യവസായിക പ്രവര്‍ത്തനങ്ങളെ കുറിച്ച് നേരില്‍ കണ്ടും ഉദ്യോഗസ്ഥരുമായി സംവദിച്ചും വലിയൊരു വിദ്യാഭ്യാസ അനുഭവമാണ് സംഘത്തിന് ലഭിച്ചത്.
പ്രത്യേകമായി തയ്യാറാക്കിയ വീഡിയോ പ്രദര്‍ശനം, ഷിപ്പ്‌യാര്‍ഡില്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ നടന്ന ടൂര്‍, സംശയ നിവാരണം എന്നിവ വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുകയും തങ്ങളുടെ കാഴ്ചപ്പാടുകളും ചോദ്യങ്ങളും തുറന്നു പറയാനുള്ള അവസരമുണ്ടാക്കുകയും ചെയ്തു. ഷിപ്പ്‌യാര്‍ഡ് സേഫ്റ്റി ഓഫിസര്‍ അഹമ്മദ് ദില്‍ഷാദ്, മുഹമ്മദ് ദര്‍വേഷ് എന്നിവര്‍ ഷിപ്പ്‌യാര്‍ഡ് പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിശദീകരിച്ചു കൊടുത്തു. പരിപാടിയില്‍ അസ്‌റി പബ്ലിക് റിലേഷന്‍ ടീം അംഗങ്ങളായ ഫാത്തിമ അല്‍ മാജിദ്, ഇമാന്‍ ഹമീദ്, മഹ്‌മൂദ് ഖുര്‍ബാന്‍, നൂര്‍ അല്‍ സാഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രവാസ ജീവിതത്തിലെ പരിമിതികളെ മറികടന്ന്, വിദ്യാര്‍ത്ഥികളെ മൂല്യാധിഷ്ഠിത ആശയങ്ങളില്‍ ഉറപ്പിച്ചുനിര്‍ത്തി വ്യക്തിത്വ വികസനം, ലൈഫ് സ്‌കില്‍സ്, ഹാബിറ്റ്സ് മോള്‍ഡിങ്, ക്രീയേറ്റീവിറ്റി, ഫിനാന്‍ഷ്യല്‍ മാനേജ്മന്റ്, ഡിജിറ്റല്‍ ലിറ്ററസി, തുടങ്ങിയവ അഭിവ്യദ്ധിപ്പെടുത്താന്‍ വേണ്ടി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രോട്ടീന്‍ സമ്മര്‍ ഫിയസ്റ്റയുടെ ഭാഗമായി ഇനിയുള്ള ദിവസങ്ങളിലും വ്യത്യസ്ത അനുഭവങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരുക്കുന്നതായി ട്രൈനര്‍മാരായ റസീം ഹാറൂണ്‍, ഹിഷാം അരീക്കോട്, അന്‍ഷിദ് പാലത്ത് എന്നിവര്‍ അറിയിച്ചു.
അഹമ്മദ് മേപ്പാട്ട് കെഎംസിസി ബഹ്റൈന്‍ മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് മുഹമ്മദ് അലി, സെക്രട്ടറി മുജീബ് റഹ്‌മാന്‍, കോട്ടക്കല്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ഷമീര്‍ കോട്ടക്കല്‍, ജാഫര്‍ തറമ്മല്‍ എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് റബീഹ്, സൈനബ, അര്‍ഷല ഷഫ്റി, അര്‍ഷിബ, ദിമാ അയ്ന്‍, ബഷ്‌റിയ, നാസിം തെന്നട തുടങ്ങിയവര്‍ നിയന്ത്രിച്ചു. ഒരു മാസം നീണ്ടുനില്‍ക്കുന്ന പ്രോട്ടീന്‍ സമ്മര്‍ ഫിയസ്റ്റയുടെ ഗ്രാന്‍ഡ് ഫിനാലെ ആഗസ്ത് ഒന്നിന് കെഎംസിസി ഹാളില്‍ വെച്ച് വിപുലമായ പരിപാടികളോടെ നടക്കുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.