മനാമ: ഇന്നത്തെ ബഹ്‌റൈന്‍-കോഴിക്കോട് സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ‘ഓപ്പറേഷണല്‍ റീസണ്‍’ എന്നാണ് റദ്ദാക്കലിന്റെ കാരണമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ പറഞ്ഞിരിക്കുന്നത്. സര്‍വീസ് റദ്ദാക്കിയത് യാത്രക്കാരെ വലച്ചു.
വെക്കേഷന്‍ സമയത്തെ യാത്രക്കായി തയ്യാറെടുത്തവരാണ് കൂടുതല്‍ ബുദ്ധിമുട്ടിലായത്. അടുത്ത ഏഴ് ദിവസത്തിനുള്ളില്‍ ഇതേ റൂട്ടിലെ മറ്റു സര്‍വീസുകള്‍ പ്രയോജനപ്പെടുത്താമെന്ന് അധികൃതര്‍ അറിയിച്ചു. അല്ലാത്ത പക്ഷം ടിക്കറ്റിന്റെ തുക പൂര്‍ണമായും തിരികെ ലഭിക്കും.