മനാമ: ഐവൈസിസി ബഹ്റൈന്‍ ദേശീയ കമ്മിറ്റി അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കുമായി സംഘടിപ്പിച്ച പൂള്‍ പാര്‍ട്ടി 2025 സംഘടിപ്പിച്ചു. വര്‍ണാഭമായ പരിപാടികളും, നീന്തല്‍ മത്സരങ്ങളും ഗാനമേളയും പൂള്‍ പാര്‍ട്ടിക്ക് മികവേകി. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.
ഐവൈസിസി ബഹ്റൈന്‍ ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ് പരിപാടിക്ക് അധ്യക്ഷത വഹിച്ചു. കോര്‍ കമ്മിറ്റി, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ നേതൃത്വം നല്‍കി. സഹപ്രവര്‍ത്തകര്‍ ഒത്തുചേരുന്നത് സ്‌നേഹബന്ധം വര്‍ദ്ധിപ്പിക്കാനും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുമെന്ന് ഷിബിന്‍ തോമസ് പറഞ്ഞു.
പ്രവാസ ഭൂമിയില്‍ മാനസിക പിരിമുറക്കം കുറക്കാന്‍ ഇതുപോലെയുള്ള കൂട്ടായ്മകള്‍ സഹായം ചെയ്യുമെന്നും, ജോലി കഴിഞ്ഞു സാമൂഹിക മേഖലയില്‍ സജീവമാകുന്ന ഈ യുവത വളരെ മികച്ച സന്ദേശമാണ് നാടിന് നല്‍കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വൈകിട്ട് 7 മണിക്ക് ആരംഭിച്ച പരിപാടി പുലര്‍ച്ചയോടെയാണ് അവസാനിച്ചത്. വിവിധതരം ഭക്ഷണപാനീയങ്ങള്‍ ഒരുക്കിയിരുന്നു. ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതവും, ട്രഷറര്‍ ബെന്‍സി ഗനിയുഡ് നന്ദിയും പറഞ്ഞു.