മനാമ: രാജ്യത്ത് ഈ വര്‍ഷം നടപ്പാക്കിയ ചെമ്മീന്‍ പിടിക്കല്‍ നിരോധനം വെള്ളിയാഴ്ച (ഓഗസ്റ്റ് 1) മുതല്‍ പിന്‍വലിക്കുമെന്ന് സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ് അറിയിച്ചു. സമുദ്ര വിഭവങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഫെബ്രുവരി ഒന്നു മുതലാണ് നിരോധനം ആരംഭിച്ചത്.
നിരോധനം ഉണ്ടായിരുന്നിട്ടും നിയമവിരുദ്ധമായി ചെമ്മീന്‍ വേട്ട നടത്തിയതിന് നിരവധി മത്സ്യത്തൊഴിലാളികള്‍ ഈ കാലയളവില്‍ പിടിക്കപ്പെട്ടിട്ടുണ്ട്. നിയമലംഘകര്‍ക്ക് ഒരു മാസം വരെ തടവോ 300 ദിനാര്‍ മുതല്‍ 1,000 ദിനാര്‍ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കും. കൂടാതെ അവരുടെ മത്സ്യബന്ധന ഉപകരണങ്ങള്‍ കണ്ടുകെട്ടുകയും ചെയ്യും.