മനാമ: കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ രണ്ടാമത് ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ നടത്തിയ രക്തദാന ക്യാമ്പില്‍ നിരവധി പേര്‍ രക്തം ദാനം ചെയ്തു. ഒഐസിസി മിഡില്‍ ഈസ്റ്റ് ജനറല്‍ കണ്‍വീനര്‍ രാജു കല്ലുംപുറം ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഒഐസിസി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അലക്‌സ് മഠത്തില്‍ അധ്യക്ഷത വഹിച്ചയോഗത്തില്‍ ഒഐസിസി മിഡില്‍ ഈസ്റ്റ് ജനറല്‍ കണ്‍വീനര്‍ ബിനു കുന്നന്താനം മുഖ്യപ്രഭാഷണം നടത്തി. യോഗത്തില്‍ ഒഐസിസി ജനറല്‍ സെക്രട്ടറിമാരായ മനു മാത്യു, സൈദ് എംഎസ്, ജീസണ്‍ ജോര്‍ജ്, ജേക്കബ് തേക്ക്‌തോട്, വൈസ് പ്രസിഡന്റ് അഡ്വ. ഷാജി സാമൂവല്‍, സിന്‍സണ്‍ പുലിക്കോട്ടില്‍, സെക്രട്ടറി നെല്‍സണ്‍ വര്‍ഗീസ്, ജില്ലാ ഭാരവാഹികളായ ജോണ്‍സന്‍ ടി തോമസ്, എപി മാത്യു കോശി ഐപ്പ്, ബിബിന്‍ മാടത്തേത്ത്, വനിതാ വിഭാഗം പ്രസിഡന്റ് മിനി റോയ്, ജില്ലാ പ്രസിഡന്റ് മാരായ വില്യം ജോണ്‍, സല്‍മാനുല്‍ ഫാരിസ് ബൈജു ചെന്നിത്തല എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു.
രക്തദാന ക്യാമ്പ് കണ്‍വീനര്‍മാരായ അനു തോമസ് ജോണ്‍ സ്വാഗതവും, ശോഭ സജി നന്ദിയും പറഞ്ഞു. ക്യാമ്പിന് ഒഐസിസി ആക്ടിങ് പ്രസിഡന്റ് ജവാദ് വക്കം, ഐവൈസി ചെയര്‍മാന്‍ നിസാര്‍ കുന്നകുളം, ജോണ്‍സന്‍ കല്ലുവിളയില്‍, രജിത് മൊട്ടപ്പാറ, ജില്ലാ ജനറല്‍ സെക്രട്ടറി ഷിബു ബഷീര്‍, ട്രഷറര്‍ അനീഷ് ജോസഫ്, ശ്രീജിത്ത് പനായി, നൈസീ കാഞ്ഞിരപ്പള്ളി, ബ്രെയിറ്റ് രാജന്‍, ബിനു മാമ്മന്‍, അജി പി ജോയ്, പ്രിന്‍സ് ബഹന്നാന്‍, ബിനു കോന്നി, ജോര്‍ജ് യോഹന്നാന്‍, ഷീജ നടരാജന്‍, നിയോജകമണ്ഡലം പ്രസിഡന്റുമാരായ അബിന്‍ ജോണ്‍ ആറന്മുള, ഷാജി തോമസ് തിരുവല്ല, ജോബി മല്ലപ്പള്ളി, സിമി പ്രിന്‍സ്, എബി ആറന്മുള, നോബിള്‍ റാന്നി എന്നിവര്‍ നേതൃത്വം നല്‍കി.