മനാമ: കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ഒരു മാസത്തോളമായി സംഘടിപ്പിച്ചു വരുന്ന പ്രോട്ടീന്‍ സമ്മര്‍ ഫിയസ്റ്റ അവധിക്കാല ക്യാമ്പിന്റെ ഗ്രാന്‍ഡ് ഫിനാലെ ഇന്ന് കെഎംസിസി ഓഡിറ്റോറിയത്തില്‍. ജൂലൈ 5 ന് ആരംഭിച്ച ക്യാമ്പില്‍ 6 മുതല്‍ 17 വയസ്സ് വരെയുള്ള നിരവധി കുട്ടികള്‍ ആണ് പങ്കെടുത്തു കൊണ്ടിരിക്കുന്നത്.
ആക്ടിവിറ്റികള്‍, ആര്‍ട്‌സ് ഫെസ്റ്റ്, സ്‌പോര്‍ട്‌സ് മീറ്റ്, ലൈഫ് സ്‌കില്‍ ട്രെയിനിങ്, റോഡ് സേഫ്റ്റി ട്രെയിനിങ്, ഗെയിംസ്, മാഗസിന്‍ റിലീസ്, തെറാപ്യൂട്ടിക് തിയറ്റര്‍, പാവനിര്‍മാണം, ഫുഡ് ഫെസ്റ്റ്, ക്രിയേറ്റീവ് റൈറ്റിംഗ്, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ട്രൈനിംഗ്, അസ്‌റി ഷിപ്യാര്‍ഡ് വിസിറ്റ്, കേരളാ കാര്‍ണിവല്‍, വ്യക്തിത്വ വികസനം, നേതൃപാഠവം, ലൈഫ് സ്‌കില്‍സ്, ഫ്യൂചര്‍ വേള്‍ഡ്, എന്‍ട്രപ്രണര്‍ഷിപ്പ്, കരിയര്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ സെഷനുകള്‍ നടന്നു.
വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ നിന്നെത്തിയ പ്രശസ്ത ലൈഫ് സ്‌കില്‍ ട്രൈനെര്‍മാരായ നബീല്‍ പാലത്ത്, ഹിഷാം അരീക്കോട്, റസീം ഹാറൂണ്‍ തുടങ്ങിയവരാണ് ക്യാമ്പിന്ന് നേതൃത്വം നല്‍കി കൊണ്ടിരിക്കുന്നത്.
മനുഷ്യ ശരീരത്തിന്റെ അത്ഭുത സൃഷ്ടിപ്പിനെ പരിചയപ്പെടുത്തുന്ന മെഡിക്കല്‍ എസ്സിബിഷന്‍, കലാ പരിപാടികള്‍, പാരന്റിങ് ട്രെയിനിങ് എന്നിവ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പൊതു ജനങ്ങള്‍ക്കായി ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ നടക്കും. സമാപന സംഗമത്തില്‍ ബഹ്റൈനിലെ പ്രമുഖ വ്യക്തികള്‍, കെഎംസിസി സംസ്ഥാന, ജില്ലാ, ഏരിയ, മണ്ഡല നേതാക്കള്‍ സംബന്ധിക്കും.